Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2020 11:59 PM GMT Updated On
date_range 8 Oct 2020 11:59 PM GMTവയോധികൻ ഒരു രാത്രി മുഴുവൻ കിണറ്റിൽ
text_fieldsbookmark_border
രക്ഷകരായി ഫയർഫോഴ്സ് മണ്ണാര്‍ക്കാട്: നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ കിണറ്റില്‍ അകപ്പെട്ട ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മേലേ അരിയൂര്‍ സ്വദേശി പാണക്കാടന് വീട്ടില്‍ ഹംസയാണ് (60) കഴിഞ്ഞ ദിവസം കിണറ്റില്‍ വീണത്. ഒരു രാത്രി മുഴുവന്‍ കിണറിനകത്ത് കഴിഞ്ഞു. ഇന്നലെ രാവിലെ കിണറ്റില്‍നിന്ന് ശബ്ദം കേട്ടവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന് ഓഫിസര്‍ പി.ടി. ഉമ്മര്‍, അസി. സ്റ്റേഷന് ഓഫിസര്‍ പി. നാസര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ പി. കൃഷ്ണദാസ്, കെ. രമേശ്, സി. സന്ദീപ്, സജു, ധനേഷ്കുമാര്‍, ശ്രീജേഷ് കുമാര്‍, ഡ്രൈവര്‍മാരായ ടി. ഉല്ലാസ്, കെ.എം. നസീര്‍, ഹോം ഗാര്‍ഡ് എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story