Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപെപ്സി ഫാക്ടറി...

പെപ്സി ഫാക്ടറി അടച്ചുപൂട്ടാനൊരുങ്ങി മാനേജ്മെൻറ്

text_fields
bookmark_border
പെപ്സി ഫാക്ടറി അടച്ചുപൂട്ടാനൊരുങ്ങി മാനേജ്മൻെറ് പാലക്കാട്: കഞ്ചിക്കോട് പെപ്‌സി ഫാക്ടറി പൂട്ടുന്നു. നടത്തിപ്പുകാരായ വരുണ്‍ ബിവറേജസ് സര്‍ക്കാറിന് അപേക്ഷ നല്‍കി. 90 ദിവസം കഴിയുമ്പോള്‍ പൂട്ടുമെന്ന് വരുണ്‍ ബിവറേജസ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാനൂറോളം പേര്‍ക്കാണ് തൊഴില്‍ നഷ്​ടമാകുക. തൊഴില്‍ നഷ്​ടപ്പെടുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തിനകം നഷ്​ടപരിഹാരം നല്‍കുമെന്ന് കമ്പനി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട്​ ഫെബ്രുവരി എട്ടിന് ആരംഭിച്ച കരാർ തൊഴിലാളി സമരത്തിനിടെ മാർച്ച് 22ന് കമ്പനി ലോക്കൗട്ടിലായി. സമരം അവസാനിപ്പിച്ച തൊഴിലാളികൾ കമ്പനി തുറക്കണമെന്ന് ഏപ്രിൽ 13ന് രേഖാമൂലം മനേജ്മൻെറിനെ അറിയിച്ചു. മന്ത്രിതലത്തിലും, ലേബർ കമീഷണർ തലത്തിലും ചർച്ച നടന്നെങ്കിലും മാനേജ്മൻെറ് പങ്കെടുത്തില്ല. വേനൽക്കാലത്ത്​ വെള്ളം ശേഖരിക്കാനുള്ള നിയന്ത്രണവും കമ്പനിയെ പിറകോട്ടടുപ്പിച്ചു. 2000 ജൂണിൽ തൊഴിലാളി കുടുംബങ്ങൾ വിട്ടുനൽകിയ 45 ഏക്കർ ഉപയോഗിച്ചാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. അതേസമയം, കമ്പനി പൂട്ടാനുള്ള തീരുമാനം ജലചൂഷണത്തിനെതി​െര സമരരംഗത്തുണ്ടായിരുന്ന രാഷ്​​്ട്രീയ, സാമൂഹിക, പരിസ്ഥിതി സംഘടനകളുടെ വിജയമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story