Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറിയക്കും നിധിഷക്കും...

റിയക്കും നിധിഷക്കും ഇനി യാത്ര ചെയ്യാം, കോൺക്രീറ്റ് പാതയിലൂടെ

text_fields
bookmark_border
ഷൊർണൂർ: ഭിന്നശേഷിക്കാരായ റിയക്കും നിധിഷക്കും ഇനി കോൺക്രീറ്റ് പാതയിലൂടെ യാത്ര ചെയ്യാം. വാണിയംകുളം പനയൂർ ഊഴിക്കാട്ടിൽ റിയക്കും നാരങ്ങാപ്പറമ്പിൽ നിധിഷക്കും വീടുകളിൽ നിന്നും കൃഷിസ്ഥലത്തു കൂടിയുള്ള ഏക പാതയാണുള്ളത്. പ്രധാന പാതയിലേക്കെത്താനുള്ള ഈ റോഡ് മുഴച്ചു നിൽക്കുന്ന കല്ലും ആഴത്തിലുള്ള കുഴികളും നിറഞ്ഞതായിരുന്നു. ഇതിനാൽ സ്കൂളിലേക്ക് പോകാൻ വരെ ഇവർ നരകയാതനയാണ് അനുഭവിച്ചു വന്നത്. പഞ്ചായത്തംഗം ഒ. ജയപ്രഭ വിഷയം പി.കെ. ശശി എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് പ്രശ്ന പരിഹാരമായത്. കൂനത്തറ ഗവ.​ ഹൈസ്കൂളിൽ പഠിക്കുന്ന ഇരുവർക്കുമായി പാത നിർമിക്കാൻ പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്. കോൺക്രീറ്റ് ചെയ്ത പാതക്ക് കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തിയും നിർമിച്ചിട്ടുണ്ട്. പി.കെ. ശശി എം.എൽ.എ പാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ എം. പ്രിയ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണകുമാർ, കെ. ഭാസ്കരൻ, കെ. അനിത, കെ.പി. മല്ലിക, സതീഷ് കുമാർ, ഉഷാകുമാരി എന്നിവർ സംബന്ധിച്ചു. കനിവ് കൂട്ടായ്​മ ഉദ്​ഘാടനം ചെർപ്പുളശ്ശേരി: പന്നിയംകുർശ്ശി കനിവ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്​മയുടെ ഓഫിസ് ഉദ്ഘാടനം പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. യൂത്ത് സൻെററി​ൻെറ ഉദ്ഘാടനം കെ. കൃഷ്​ണൻകുട്ടി നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. കൃഷ്ണദാസ് അധ്യക്ഷനായി, കെ. നന്ദ‌കുമാർ, പി.എ. ഉമ്മർ, അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്​ടർ ടി. ജെയ്​ഫർ, ജൂനിയർ പബ്ലിക്ക് നഴ്​സ് എൽ. ശ്രീജാമോൾ എന്നിവരെ ആദരിച്ചു. pew22 CPyOl പന്നിയംകുറുശ്ശി കനിവ് കാരുണ്യ കേന്ദ്രം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story