Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭാഗ്യയുടെ സ്വപ്നത്തിന്...

ഭാഗ്യയുടെ സ്വപ്നത്തിന് അധ്യാപകരുടെ കൈസഹായം

text_fields
bookmark_border
കൂറ്റനാട്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥി ഭാഗ്യയുടെ സ്വപ്​നത്തിന്​ അധ്യാപകരുടെ കൈത്താങ്ങ്​. തുടർപഠനത്തിനായാണ് സ്കൂൾ അധ്യാപകർ, മുൻ അധ്യാപകര്‍, പി.ടി.എ എന്നിവർ ചേർന്ന് ലക്ഷം രൂപ കൈമാറിയത്​. പ്ലസ്​ ടു ഹ്യുമാനിറ്റീസ് വിഷയത്തിലാണ് 96 ശതമാനം നേടി സ്കൂളിന് അഭിമാനമായത്. ബിരുദപഠനത്തോടൊപ്പം സിവിൽ സർവിസ് കോച്ചിങ്ങിന് പഠിക്കാനാണ് ആഗ്രഹം. പ്രിൻസിപ്പൽ ഗീത ജോസഫ്, പ്രധാനാധ്യാപിക ടി.എസ്. ദേവിക, പി.ടി.എ പ്രസിഡൻറ്​ പി.കെ. കിഷോർ എന്നിവർ ചേർന്ന് സഹായധനം കൈമാറി. അധ്യാപകരായ മനോജ്, അനീഷ, മൃദുല, ജിഷ, പി.ടി.എ ഭാരവാഹികളായ ബാബു നാസർ, പി.കെ. ബാലൻ, കെ.കെ. കൃഷ്ണകുമാർ, രജീഷ് എന്നിവർ പങ്കെടുത്തു. മഴയിൽ വീട് തകർന്നു വടക്കഞ്ചേരി: കഴിഞ്ഞദിവസം പെയ്​ത മഴയിൽ പുതുക്കോട് കണക്കന്നൂർ പൂഞ്ചാംതൊടി വിശാലുവി​ൻെറ വീട്​ പൂർണമായി തകർന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അപകടസമയത്ത് വിശാലുവും മകൻ സുരേഷും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും പുറത്തേക്കോടിയതിനാൽ പരിക്കേറ്റില്ല. pew vishalu house മഴയിൽ തകർന്ന പുതുക്കോട് പൂഞ്ചാംതൊടി വിശാലുവി​ൻെറ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story