Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രസംഗ മത്സരം

പ്രസംഗ മത്സരം

text_fields
bookmark_border
പാലക്കാട്: അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അധ്യാപകർക്കായി നടത്തി. 'അധ്യാപകനും വിദ്യാഭ്യാസവും വർത്തമാനകാല സാഹചര്യത്തിൽ' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ മേലാറ്റൂർ എ.എം.എൽ.പി സ്കൂളിലെ എ.ടി. ഷജീബ് ഒന്നാം സ്ഥാനം നേടി. കെ.കെ. മണികണ്ഠൻ (ജി.വി.എച്ച്.എസ്.എസ്, കാരാകുർശ്ശി), എം.എൻ. നൗഷാദ്(സി.ഇ.യു.പി.എസ്, പരുതൂർ) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സിദ്ദീഖ് പാറോക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ ഹമീദ് കൊമ്പത്ത്, ജില്ല ജനറൽ സെക്രട്ടറി നാസർ തേളത്ത്, ഐ.ടി വിങ് ജില്ല കൺവീനർ പി. മുഹമ്മദ് കോയ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story