Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുതുനഗരം...

പുതുനഗരം മത്സ്യമാർക്കറ്റ് ഇന്ന്​ തുറക്കും

text_fields
bookmark_border
പുതുനഗരം: പുതുനഗരം മത്സ്യമാർക്കറ്റ് ഞായറാഴ്​ച മുതൽ തുറന്നുപ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡൻറ്​ എം.എം. ഫാറൂഖ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ തീരുമാനിച്ചത്. സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. യോഗത്തിൽ സി.​െഎ ആദംഖാൻ, എ.വി. ജലീൽ, എ.കെ. ഹുസെൻ, എം. മുഹമ്മദ് റാഫി. വൈ. ബദറുദ്ദീൻ, എ. സെത്താർ, എൻ. ബഷീർ, അൻവർഷാ എന്നിവർ പ​െങ്കടുത്തു. പഴയകാല അധ്യാപകനെ ആദരിച്ചു ആനക്കര: അധ്യാപക ദിനത്തിൽ പടിഞ്ഞാറങ്ങാടി അൻസാർ സ്കൂൾ പഴയകാല അധ്യാപകനെ ആദരിച്ചു. അൽഫലാഹ് ചാരിറ്റബിൾ ട്രസ്​റ്റിന്​ കീഴിൽ 30 വർഷം മുമ്പ് സ്ഥാപിതമായ പടിഞ്ഞാറങ്ങാടി അൽഫലാഹ് ഇംഗ്ലീഷ് സ്കൂളി​ൻെറ സ്ഥാപകാധ്യാപകൻ സി. അബ്​ദുൽ കരീമിനെയാണ് ആദരിച്ചത്. പ്രിൻസിപ്പൽ ഷാക്കിർ മൂസ പൊന്നാടയണിയിച്ചു. വൈസ് പ്രിൻസിപ്പൽ കെ. നിഷ, അധ്യാപകരായ സുബീഷ് മോഴിയത്ത്, നുസൈബ, എം.കെ. ഷീല, പി.ബി. ആഷിക് എന്നിവർ പ​െങ്കടുത്തു. അയൽപക്ക അധ്യാപകരെ ആദരിച്ച് വിദ്യാർഥികൾ ആനക്കര: കോവിഡ് രോഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ അയൽപക്കത്തെ അധ്യാപകരെ ആദരിച്ച് ആനക്കര എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ. പ്രീപ്രൈമറി അധ്യാപകർ മുതൽ പാരലൽ കോളജ് പ്രിൻസിപ്പൽമാർവരെയുള്ളവരെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചു. പ്രോഗ്രാം ഓഫിസർ എം.പി. സതീഷ്​, സിജിൻ, ജിധിൻ നാരായണൻ, ശ്രീഹരി, ഗൗരി, നാദിയ, ഭവ്യ, അനഘ, ഫാത്തിമ ഷെറി തുടങ്ങിയവർ നേതൃത്വം നൽകി. pew aadaram2 അധ്യാപക ദിനത്തിൽ പടിഞ്ഞാറങ്ങാടി അൽഫലാഹ് സ്ഥാപകാധ്യാപകൻ അബ്​ദുൽ കരീമിനെ അൻസാർ സ്കൂൾ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story