Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റഞാർ കൃഷിയിൽ...

ഒറ്റഞാർ കൃഷിയിൽ വിപ്ലവം തീർത്ത് യുവ കർഷകൻ

text_fields
bookmark_border
പുതുനഗരം: 'സുഭിക്ഷ കേരളം' പദ്ധതിയിൽ ഒറ്റഞാർ കൃഷി തിരിച്ചുപിടിച്ച് യുവ കർഷകൻ. പെരുവമ്പ് പാലത്തുള്ളി ചീരയങ്കാട് സ്വദേശി അജയ് എന്ന 23കാരനായ കർഷകനാണ് കൃഷിയിൽ മുന്നേറുന്നത്. 50 സൻെറിൽ തുടങ്ങിയ നെൽകൃഷി ഇപ്പോൾ 3.5 ഏക്കറിൽ എത്തിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരുവമ്പ് പഞ്ചായത്തും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വിത്ത് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി. കൃഷി ഓഫിസർ ടി.ടി. അരുണി​ൻെറ മേൽനോട്ടത്തിൽ നടക്കുന്ന കൃഷിയിൽ പൗർണമി, പ്രത്യാശ, അക്ഷയ, സുപ്രിയ, മനുരത്ന കുഞ്ഞ്​ സുജാത എന്നീ വിത്തിനങ്ങളാണ് തിരഞ്ഞെടുത്തത്. pewajay പെരുവെമ്പിലെ അജയ്​യുടെ ഒറ്റഞാർ കൃഷിയിടം
Show Full Article
TAGS:
Next Story