Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൊലിമയില്ലാതെ...

പൊലിമയില്ലാതെ ഒാണാഘോഷം

text_fields
bookmark_border
പാലക്കാട്: ഒാണക്കാലത്ത്​ ആട്ടവും പാട്ടും നിറഞ്ഞൊഴുകിയിരുന്ന ആഘോഷരാവുകൾ പാലക്കാടിന്​ നല്ല ഒാർമകളാണ്​. പാലക്കാടൻ കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന ഓണഘോഷ പരിപാടികൾ അരങ്ങേറിയിരുന്ന വേദിക​ളെല്ലാം കൊട്ടിയടച്ചതോടെ ഇക്കുറി ഒാണദിനങ്ങൾ വീടുകളിലേക്ക്​ ചുരുങ്ങുന്ന കാഴ്​ച. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ നൃത്തനൃത്യങ്ങളും-I -Iവിവിധ കലാഭാവങ്ങളും നിറഞ്ഞാടിയ ജില്ല ആസ്ഥാനത്തെ രാപ്പാടി ഓപൺ സ്​റ്റേഡിയത്തിൽ ഇക്കുറി ആളനക്കമില്ല. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനവും വർണഭമാകില്ല. കോവിഡ് എന്ന മഹാമാരിയെ സാമൂഹിക അകലംകൊണ്ട് ചെറുത്തു തോൽപിക്കുന്നതി​ൻെറ ഭാഗമാണ് ഈ പ്രാവശ്യം ആഘോഷ പരിപാടികൾ ഉപേക്ഷിച്ചത്. ഓണത്തോടെ സജീവമാകുന്ന വിനോദസഞ്ചാര മേഖലയിൽ ഈ പ്രാവശ്യം കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ജില്ലയിലെ പലയിടത്തും ഓണഘോഷത്തി​ൻെറ ഭാഗമായി വർഷങ്ങളായ നടന്നുവരുന്ന ആചാരനുഷ്ഠാന കലാപരിപാടികൾ മാറ്റിവെക്കുകയോ, ചുരുക്കകയോ ചെയ്തിട്ടുണ്ട്. (പടം. pew park. കോവിഡ് വ്യാപന സാഹചര്യത്തിൽ നിശ്ചലമായ ജില്ല ആസ്ഥാനത്തെ കുട്ടികളുടെ പാർക്ക്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story