Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപഴനിസ്വാമി കൗണ്ടറുടെ...

പഴനിസ്വാമി കൗണ്ടറുടെ കോവിഡ് പരിശോധന നെഗറ്റീവ്

text_fields
bookmark_border
കൊല്ലങ്കോട്: . 20ന് ജില്ല ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെ മുതലമട ഇടുക്ക്പാറ ഊർക്കുളംകാട് സ്വദേശി പഴനി സ്വാമി കൗണ്ടർ (72) മരിച്ചിരുന്നു. കോവിഡ് മരണമാണെന്ന് ആരോഗ്യ വകുപ്പ് അന്ന് അറിയിച്ച്​ കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. ആലപ്പുഴയിലെ ഐ.സി.എം.ആർ വൈറോളജി ലാബിലെ വിശദ സ്രവ പരിശോധനയിൽ പഴനിസ്വാമി കൗണ്ടർക്ക് ഫലം നെഗറ്റീവ് ആണെന്ന ഫലമാണ് ലഭിച്ചതെന്ന് മുതലമട ഹെൽത്ത് ഇൻസ് പെക്ടർ ബിജു പറഞ്ഞു. ആഗസ്​റ്റ്​ 13ന് വണ്ടിത്താവളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പഴനിസ്വാമി കൗണ്ടർക്ക് തമിഴ്​നാട്ടിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മരണത്തെ തുടർന്ന് ഭാര്യ അയ്യമ്മാൾ, മകൻ മണികണ്ഠൻ എന്നിവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story