Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ല് സംഭരണം:...

നെല്ല് സംഭരണം: മുന്നൊരുക്കമായില്ല; കർഷകർ ആശങ്കയിൽ

text_fields
bookmark_border
പാലക്കാട്: ജില്ലയിൽ കൊയ്​ത്ത്​ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സപ്ലൈകോ നെല്ലുസംഭരണത്തിൽ നടപടിക്രമം ആരംഭിക്കാത്തത് കർഷകരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നു. കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിക്കാത്തതിനാൽ ആഗസ്​റ്റ്​ ഒന്നിന് ആരംഭിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ ഇനിയും ആരംഭിച്ചിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ ഒഴിവാക്കുമെന്ന് സപ്ലൈകോ വ്യക്തമാക്കിയെങ്കിലും മറ്റ് കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പാട്ടകൃഷി നടത്തുന്നവരും, പുതുതായി കൃഷിഭൂമി വാങ്ങിയവർക്കും രജിസ്ട്രേഷൻ നടത്തണം. മില്ലുകാരുമായി കരാറിൽ ഏർപ്പെട്ട് അവർക്ക് പാടശേഖരങ്ങൾ വീതിച്ചു നൽകേണ്ടതുണ്ട്. സംഭരണത്തിലെ കയറ്റുകൂലിയിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ഒരു പാഡിമാർക്കറ്റിങ്​ ഓഫിസർ മാത്രമാണ് ജില്ലയിലുള്ളത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന നെല്ലിൻെറ 46 ശതമാനവും ജില്ലയിൽ നിന്നായതിനാൽ താലൂക്കടിസ്ഥാനത്തിൽ പാഡി മാർക്കറ്റിങ്​ ഓഫിസർ ആവശ്യമാണ്. ഉൽപാദിപ്പിക്കുന്ന നെല്ല് പൂർണമായും സംഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, ഈ ആഴ്ചയിൽ വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷക്കുന്നതെന്ന് സപ്ലൈകോ പാഡി വിഭാഗം വ്യക്തമാക്കി. ജില്ലയിൽ ഒരു പാഡി മാർക്കറ്റിങ്​ ഓഫിസറെകൂടി നിയമിക്കുമെന്നും അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story