Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTഐ.സി.എം.ആര്‍ ആൻറിബോഡി പരിശോധന തുടങ്ങി
text_fieldsbookmark_border
-ഓരോ കേന്ദ്രത്തിലെയും പത്ത് കുടുംബങ്ങളിലാണ് രക്ത സാംപിൾ എടുത്തുള്ള പരിശോധന പാലക്കാട്: ജില്ലയിൽ പത്ത് കേന്ദ്രങ്ങളിലായി ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച്) നേതൃത്വത്തിൽ കോവിഡ് ആൻറിബോഡി പരിശോധന തുടങ്ങി. കോവിഡ് സമൂഹവ്യാപനം തിരിച്ചറിയുന്നതിന് ദേശീയതലത്തിൽ നടത്തുന്ന സർവേയുടെ ഭാഗമായാണ് പരിശോധന. ഏഴ് വില്ലേജുകളും മൂന്ന് വാർഡുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഓരോ കേന്ദ്രത്തിലെയും പത്ത് കുടുംബങ്ങളിലാണ് രക്ത സാംപിൾ എടുത്തുള്ള പരിശോധന നടത്തുന്നത്. ഒറ്റപ്പാലം ഉപജില്ലയിൽ കരിമ്പുഴ വില്ലേജ്-രണ്ട്, ചാലിശ്ശേരി എന്നിവിടങ്ങളിലും മണ്ണാർക്കാട് ഉപജില്ലയിൽ അഗളി വില്ലേജ്, പാലക്കാട് മങ്കര വില്ലേജ്, ചിറ്റൂരിൽ തെക്കേ ദേശം വില്ലേജ്, കൊല്ലങ്കോട് വില്ലേജ്-രണ്ട്, പുതുനഗരം വാർഡ്-ഒന്ന്, ആലത്തൂരിൽ മേലാർകോട്, ഒറ്റപ്പാലം നഗരസഭയിലെ വാർഡ് 25, പാലക്കാട് നഗരസഭയിലെ വാർഡ് 31 എന്നീ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ െഎ.സി.എം.ആർ കഴിഞ്ഞ ജൂണിൽ ആദ്യഘട്ട സർവേ നടത്തിയിരുന്നു. രണ്ടാംഘട്ട സർവേയുടെ ഭാഗമായി െചാവ്വാഴ്ച തൃശൂർ ജില്ലയിലും ബുധനാഴ്ച എറണാകുളത്തും പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story