Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതോട്ടം തൊഴിലാളിയുടെ...

തോട്ടം തൊഴിലാളിയുടെ മരണം ജീപ്പ് തട്ടി; ഡ്രൈവർക്കെതിരെ കേസെടുത്തു

text_fields
bookmark_border
നെല്ലിയാമ്പതി: നെല്ലിയാമ്പതി റോഡിൽ പതിനാലാംമൈലിൽ വാഹനാപകടത്തിൽ ചന്ദ്രാമല എസ്​റ്റേറ്റ് തൊഴിലാളി ആളുവശേരി സ്വദേശി സുരേഷ് ബാബു മരിച്ച സംഭവത്തിൽ പാടഗിരി പൊലീസ് കേസെടുത്തു. ആഗസ്​റ്റ്​ ഏഴിന് രാവിലെ 11ഒാടെയായിരുന്നു നെന്മാറ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ സുരേഷ് ബാബു പോയത്. എന്നാൽ എതിരേ ചിറ്റൂർ തഹസിൽദാരുടെ ജീപ്പ് കാലവർഷക്കെടുതി സംഭവിച്ച സ്ഥലങ്ങൾ സന്ദർശിക്കാനായി എത്തുകയായിരുന്നു. റവന്യൂ വാഹനത്തിന്​ സൈഡ് കൊടുക്കുമ്പോൾ റോഡരികിലേക്ക് തെന്നിയ വാഹനത്തിൽ നിന്നും തെറിച്ചു വീണ് റോഡിൽ തലയടിച്ച് മരിക്കുകയായിരുന്നു. തുടർന്ന് ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയപ്പോഴാണ് റവന്യൂ വകുപ്പി​ൻെറ ജീപ്പിൽ തട്ടിയാണ് ബൈക്ക് തെന്നി വീണതെന്ന് കണ്ടെത്തിയത്. ഫോറൻസിക്‌ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ വാഹനമോടിച്ച റവന്യൂ വകുപ്പി​ൻെറ ഡ്രൈവർക്കെതിരെ കേസെടുത്തതായി പാടഗിരി പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story