Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വകാര്യവ്യക്തിയുടെ...

സ്വകാര്യവ്യക്തിയുടെ ഹരജി തള്ളി; മലയാള സർവകലാശാലക്ക് ആശ്വാസമായി ഹരിത ​ൈട്രബ്യൂണൽ വിധി

text_fields
bookmark_border
തിരൂർ: രാഷ്​ട്രീയ വിവാദങ്ങൾക്കിടെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് ആശ്വാസമായി ചെന്നൈ ഹരിത ​ൈട്രബ്യൂണൽ വിധി. ഹരിത ​ൈട്രബ്യൂണലി​ൻെറ അനുകൂല വിധിയോടെ സർവകലാശാലക്കായി തിരൂർ മാങ്ങാട്ടിരിയിൽ ഏറ്റെടുത്ത 10.5 ഏക്കറിൽ‌ കെട്ടിട നിർമാണ പ്രവർത്തനവുമായി മുന്നോട്ട് പോകാം. നിർമാണം തടയണമെന്നാവശ്യപ്പെട്ട്‌‌ സ്വകാര്യവ്യക്തി നൽകിയ ഹരജി തള്ളിയാണ്‌ ഹരിത ​ൈട്രബ്യൂണൽ സർവകലാശാലക്ക്‌ അനുകൂലമായ വിധി പുറപ്പെടുവിച്ചത്‌. പരാതിക്കാര​ൻെറ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ ​ൈട്രബ്യൂണൽ നിരീക്ഷിച്ചു. സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാതിക്കാര​ൻെറ ആരോപണങ്ങളിൽ മിക്കതിനും വ്യക്തമായ‌ മറുപടിയുണ്ടെന്ന്​ ​ൈട്രബ്യൂണൽ നിരീക്ഷിച്ചു. കെട്ടിട നിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്ത്‌ കണ്ടൽക്കാടുകളില്ലെന്ന സർവകലാശാല വാദം ​ൈട്രബ്യൂണൽ അംഗീകരിച്ചു. കണ്ടൽപ്രദേശം മുളകൊണ്ട്‌ മതിൽകെട്ടി സംരക്ഷിക്കുമെന്ന്‌ സർവകലാശാല അറിയിച്ചു. പരിസ്ഥിതിലോല മേഖല ഒഴിവാക്കി തെങ്ങ്​ കൃഷിയുള്ള ഭാഗത്തേ നിർമാണം നടത്തൂവെന്നും ചതുപ്പുനിലം ഒഴിച്ചിടുമെന്നും സർവകലാശാല സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. ഇത്‌ സർവകലാശാല പാരിസ്ഥിതിക വിഭാഗത്തിന് കീഴിൽ ബയോപാർക്കാക്കും. നിർമാണത്തിനുമുമ്പ്‌ തീരദേശ പരിപാലന അതോറിറ്റി ഉൾപ്പെടെ എല്ലാ അധികാരസ്ഥാപനങ്ങളിൽനിന്നും അനുമതി നേടുമെന്നും അറിയിച്ചു. ​ൈട്രബ്യൂണൽ ചുമതലപ്പെടുത്തിയ ഏഴംഗ വിദഗ്‌ധ സമിതി റിപ്പോർട്ട്‌ പരിഗണിച്ച ​ൈട്രബ്യൂണൽ ഹരജിക്കാര​ൻെറ വാദങ്ങൾ നിലനിൽക്കില്ലെന്ന്‌ നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കാൻ സർക്കാറിന്‌ നിയമപരമായ അധികാരമുണ്ട്‌. അതിൽ കോടതിക്ക്‌ ഇടപെടാനാവില്ലെന്നും ജുഡീഷ്യൽ അംഗം ജസ്‌റ്റിസ്‌ കെ. രാമകൃഷ്‌ണൻ, എക്‌സിക്യൂട്ടിവ്‌ അംഗം സൈബൽദാസ്‌ ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ച്‌ നിരീക്ഷിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story