Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാലിശ്ശേരിയിൽ...

ചാലിശ്ശേരിയിൽ യാക്കോബായ വിഭാഗത്തി​െൻറ സമാന്തര കുർബാന

text_fields
bookmark_border
ചാലിശ്ശേരിയിൽ യാക്കോബായ വിഭാഗത്തി​ൻെറ സമാന്തര കുർബാന പെരുമ്പിലാവ്: കോടതി വിധിയെ തുടർന്ന് ചാലിശ്ശേരിയിൽ പള്ളി നഷ്​ടപ്പെട്ട സാഹചര്യത്തിൽ ഞായറാഴ്ച യാക്കോബായ വിഭാഗം സമാന്തരമായി കുർബാന അർപ്പിച്ചു. പള്ളിക്ക് സമീപം കല്ലുപുറം റോഡിൽ യെൽദോ മാർ ബസേലിയോസ് ബാവായുടെ നാമധേയത്തിലുള്ള ചാപ്പലിൽ വികാരി ഫാ. ജയിംസ് ഡേവിഡി​ൻെറ കാർമികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു കുർബാന. തുടർന്ന് വിശ്വാസികൾ സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർഥന നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ വിഭാഗത്തിന് പള്ളിയുടെ അധികാരം നഷ്​ടപ്പെട്ടത്. പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story