Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTനെല്ല് സംഭരണം: രജിസ്ട്രേഷൻ ലഘൂകരിക്കും
text_fieldsbookmark_border
പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ നടപടി സപ്ലൈകോ ലഘൂകരിക്കും. കോവിഡ് 19 സാമൂഹിക വ്യാപന സാഹചര്യത്തിലാണ് നടപടി. പുതുതായി കൃഷിഭൂമി വാങ്ങിയവർ, പാട്ടത്തിന് കൃഷിയിറക്കുന്നവർ എന്നിവർക്ക് മാത്രമായിരിക്കും രേഖകൾ സമർപ്പിക്കേണ്ടി വരുക. അടുത്ത ആഴ്ചയോടെ രജിസ്ട്രേഷനുള്ള വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കി നടപടിക്രമങ്ങൾ മുൻവർഷങ്ങളിലേതുപോലെ തുടരും. ആഗസ്റ്റ് ഒന്നിന് ആരംഭിക്കേണ്ട രജിസ്ട്രേഷൻ ഈ പ്രാവശ്യം നീണ്ടുപോയി. കൃഷിഭവനിലും സൈപ്ലകോയിലും കർഷകരുടെ വിശദാംശംങ്ങൾ പൂർണമായും ഉള്ളതിനാൽ രജിസ്ട്രേഷൻ നടപടി ലഘൂകരിക്കണമെന്ന് വിവിധ കർഷക സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story