Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടിവെള്ളപദ്ധതി...

കുടിവെള്ളപദ്ധതി തുടങ്ങി

text_fields
bookmark_border
പുലാപ്പറ്റ: അങ്ങാടിക്കുളം വാർഡിലെ കിഴക്കേപുരക്കൽ കോളനിയിലെ പത്തിലധികം വീടുകൾക്ക് സൗജന്യ വാട്ടർ കണക്​ഷൻ നൽകിയതി​ൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി കോളനികളിലെ വീടുകൾക്കായി വാട്ടർ അതോറിറ്റി ലൈനിൽനിന്ന് സൗജന്യ കണക്​ഷൻ നൽകുന്ന തെളിനീർ പദ്ധതിയിലുൾപ്പെടുത്തിയാണ് കുടിവെള്ളമെത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ മാസ്​റ്റർ, ജില്ല പഞ്ചായത്ത് അംഗം എം.കെ. ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.എൻ. നന്ദിനി, ബ്ലോക്ക്​ പഞ്ചായത്തംഗം പി.എൻ. കോമളം, വികസന സ്ഥിരംസമിതി ചെയർമാൻ പി.കെ. ശശിധരൻ, എം.സി. രുഗ്​മിണി, കെ.വി. കുമാരൻ, എം. രുഗ്​മിണി എന്നിവർ സംസാരിച്ചു. pew inagu കിഴക്കേപുരക്കൽ കുടിവെള്ളപദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. കെ. ശാന്താകുമാരി ഉദ്ഘാടനം ചെയ്യുന്നു റോഡുണ്ട്; നന്നാക്കാന്‍ അധികൃതര്‍ കനിയണം ആനക്കര: നാട്ടുകാര്‍ വിട്ടുനല്‍കിയ സ്ഥലത്ത് റോഡ് നിർമിച്ചെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ പ്രദേശവാസികൾ. കപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിൽ പെരുമണകുണ്ട് മഠത്തിൽകുഴി റോഡാണ്​ ദുരിതം സമ്മാനിക്കുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക്‌ കല്ലടത്തൂരിലേക്കോ പടിഞ്ഞാറങ്ങാടിയിലേക്കോ പോകാന്‍ ഏറെ കഷ്​ടപ്പെടണം. ഗ്രാമപഞ്ചായത്തിന് 15 വർഷം മുമ്പ് പെരുമണക്കുണ്ട് നിവാസികൾ ഭൂമി വിട്ടുനൽകിയിരുന്നു. എന്നാൽ, കുത്തനെയുള്ള റോഡായതുകൊണ്ട് വാഹനങ്ങൾക്ക്​ കയറാനും ഇറങ്ങാനും ബുട്ടിമുട്ടാണ്​. അഞ്ച് വർഷം മുമ്പ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 100 മീറ്റർ കോൺക്രീറ്റ് ചെയ്തിരുന്നു. ഇപ്പോഴും ഇവിടെ താമസിക്കുന്നവർ പഞ്ചായത്തിൽനിന്ന് ഒരുസഹായവും ലഭിക്കാതെ കഷ്​ടപ്പെടുന്നു. എം‌.എൽ‌.എ, ഗ്രാമപഞ്ചായത്ത്, വാർഡ്​ അംഗം, ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. pew road2 കല്ലടത്തൂര്‍-പെരുമണൂര്‍ക്കുണ്ട് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story