Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

കുടുംബാരോഗ്യകേന്ദ്രത്തിൽ കിണർ നിർമിച്ചു

text_fields
bookmark_border
മങ്കര: തൊഴിലുറപ്പിലെ പെൺകരുത്തിൽ നിർമിച്ച കിണർ മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. പത്ത്​ വനിത തൊഴിലാളികളാണ് പത്ത് മീറ്റർ താഴ്ചയുള്ള കിണർ നിർമിച്ചത്. പഞ്ചായത്ത്, തൊഴിലുറപ്പ് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് നിർമാണം. ഉദ്ഘാടനം പാലക്കാട്​ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ എം.പി. ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ജിൻസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഇ.ആർ. ശശി, സദാശിവൻ, സുചിത്ര, ശശികല, ഷെമീന, കുമാരൻ, സി. വിനയൻ, മെഡിക്കൽ ഓഫിസർ ധനേഷ് എന്നിവർ സംസാരിച്ചു. pew kiner മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ തൊഴിലുറപ്പിൽ നിർമിച്ച കിണറി​ൻെറ ഉദ്ഘാടനം ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ എം.പി. ബിന്ദു നിർവഹിക്കുന്നു 'പണ്ടാരക്കാട് റോഡ് അപാകത പരിഹരിക്കണം' ആലത്തൂർ: ബാങ്ക് റോഡിൽനിന്ന് പണ്ടാരക്കാട്ടിലേക്കുള്ള റോഡ്​ നിർമാണത്തിലെ അപാകത പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന്​ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ്​ എം. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. മെയിൻ റോഡിൽനിന്ന് വാഹനങ്ങൾക്ക് കയറാൻ പറ്റാത്ത വിധം പൊക്കത്തിലാണ് പുതിയ വഴിയുടെ നിർമാണം നടക്കുന്നത്. ഉയരക്കൂടുതൽ കാരണം വാഹനങ്ങൾക്ക് പോകാൻ കഴിയാതെ വരുമെന്നാണ് ആക്ഷേപം. മെയിൻ റോഡിലെ ബാങ്ക് റോഡ് ഭാഗത്ത്​ നിന്ന് സ്വാതി ജങ്​ഷൻ, മിനി സിവിൽ സ്​റ്റേഷൻ, ക്രസൻറ്​ ആ​ശുപത്രി, കോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക്​ വേഗം എത്താവുന്നതാണ് പണ്ടാരക്കാട് വഴി നിർമിക്കുന്ന പുതിയ റോഡ്. രണ്ട്​ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഉയരം പാകപ്പെടുത്തണമെന്നാണ് ആവശ്യം. pew road പണ്ടാരക്കാട് ഭാഗത്തേക്ക് നിർമാണം നടക്കുന്ന പുതിയ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story