Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതീരം കാക്കാൻ അന്തമാൻ...

തീരം കാക്കാൻ അന്തമാൻ ബുള്ളറ്റ് മരങ്ങൾ

text_fields
bookmark_border
ചാവക്കാട്​: തീരം സംരക്ഷിക്കാനും കടൽക്ഷോഭം പ്രതിരോധിക്കാനും അന്തമാൻ ബുള്ളറ്റ് മരത്തൈകൾ നട്ട്​ പുതിയ പരീക്ഷണം. കേരള വനം വന്യജീവി വകുപ്പ് തൃശൂർ സാമൂഹിക വനവത്കരണ വിഭാഗമാണ്​ ചാവക്കാട് ബ്ലാങ്ങാട് മഹാത്മ നഗർ മുതൽ പഞ്ചവടി വരെ പരീക്ഷണാടിസ്​ഥാനത്തിൽ അന്തമാൻ ബുള്ളറ്റ് മരം കൊണ്ട്​ ജൈവ കവചം ഒരുക്കുന്നത്​. അന്തമാൻ തീരങ്ങളെ കാലങ്ങളായി സുനാമിയിൽ നിന്നും കടൽക്ഷോഭങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് ഈ മരങ്ങളാണ്. മണൽ തിട്ടകളെ ബലപ്പെടുത്തി വൻ വൃക്ഷമായി വളരുന്ന ഈ മരങ്ങൾ സപ്പോട്ടക്ക്​ സമാനമായ ഭക്ഷ്യയോഗ്യമായ ഫലങ്ങൾ തരും. ഇത്​ കടലാമകൾക്കും ഏറെ പ്രിയപ്പെട്ടതാണ്. വളരെയധികം ബലമുള്ള മരത്തടി ഉപ്പ് വെള്ളത്തിലും കാലങ്ങളോളം ദ്രവിക്കാതെ നിലനിൽക്കും. ചാവക്കാട് തീരത്ത് എട്ട്​ ഭാഗങ്ങളിലായി 100 തൈകളാണ്​ നട്ടത്. കേരള തീരത്ത് ആദ്യമായാണ് ഈ മരം ജൈവകവചമായി നടുന്നത്. പ്രദേശങ്ങളിലെ കടലാമ സംരക്ഷണ യൂനിറ്റുകളായ മഹാത്മ, സൂര്യ, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയും എച്ച്.എം.സി, നന്മ, ലിയോൺ, അഫയൻസ് എന്നീ ക്ലബുകളും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തൈകളുടെ സംരക്ഷണം നിർവഹിക്കുക. ഐ.സി.ആർ- എൻ.ബി.പി.ജി.ആർ എന്ന സ്ഥാപനമാണ് തൈകൾ ഉൽപാദിപ്പിച്ച് ആവശ്യപ്രകാരം വനം വകുപ്പിന് കൈമാറിയത്. തൈകൾ നടുന്നതി​ൻെറ ഉദ്ഘാടനം ബ്ലാങ്ങാട് ബീച്ചിൽ കെ.വി. അബ്​ദുൽഖാദർ എം.എൽ.എ നിർവഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. ഉമ്മർ കുഞ്ഞി അധ്യക്ഷത വഹിച്ചു. എൻ.ബി.പി.ജി.ആർ ശാസ്ത്രജ്ഞൻ ജോസഫ് ജോൺ പദ്ധതി വിശദീകരിച്ചു. കടപ്പുറം പഞ്ചായത്ത് അംഗം ഷംസിയ തൗഫീക്​, തൃശൂർ സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് പി.എം. പ്രഭു, തൃശൂർ റേഞ്ച് ഓഫിസർ കെ.ടി. സജീവ്, പരിസ്ഥിതി പ്രവർത്തകർ എൻ.ജെ. ജെയിംസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story