Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:15 PM GMT Updated On
date_range 3 July 2020 8:15 PM GMTപ്രതിഷേധ സംഗമം
text_fieldsbookmark_border
മലപ്പുറം: അധ്യാപക സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ നടന്ന അഖിലേന്ത്യ പ്രതിഷേധ ദിനത്തിൻെറ ഭാഗമായി മലപ്പുറത്ത് നടന്ന എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.എ. റസാഖ് ഉദ്ഘടനം ചെയ്തു. ഇന്ധന വിലവർധന, പൊതുമേഖല സ്വകാര്യവത്കരണം, തൊഴില്‍ നിയമങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം, ക്ഷാമബത്ത മരവിപ്പിക്കല്‍ എന്നിവക്കെതിരെയായിരുന്നു സംഗമം. എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി പി.എം. ആശിഷ്, സമരസമിതി ചെയര്‍മാന്‍ പി. ചന്ദ്രന്‍, ജോയൻറ് കൗണ്‍സില്‍ സെക്രട്ടറി കെ.സി. സുരേഷ് ബാബു, പ്രസിഡൻറ് ടി.പി. സജീഷ്, കെ.ജി.ഒ.എഫ് പ്രതിനിധി ഡോ. അനൂജ് എന്നിവര്‍ സംസാരിച്ചു. -------------- ദൂരദർശൻ മാർച്ച് മലപ്പുറം: ഇന്ധന വിലവർധന പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കുക, കോവിഡ് മൂലം ദുരിതത്തിലായ തൊഴിലാളികളെയും കർഷകരെയും സഹായിക്കുക, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി സമിതി ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി മലപ്പുറം ദൂരദർശൻ ഓഫിസിനുമുന്നിൽ നടന്ന പ്രതിഷേധം എസ്.ടി.യു ദേശീയ പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം െചയ്തു. വി.പി. ഫിറോസ് (െഎ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. വി.പി. സക്കറിയ (സി.ഐ.ടി.യു), വി.എ.കെ. തങ്ങൾ, വല്ലാഞ്ചിറ മജീദ്, സി.എച്ച്. ജമീല (എസ്.ടി.യു), പി. സുബ്രഹ്മണ്യൻ (എ.ഐ.ടി.യു.സി), റസിയ (സേവ), പി. ഗഫൂർ (എച്ച്.എം.എസ്), പി. മുഹമ്മദാലി (യു.ടി.യു.സി), മുഹമ്മദാലി (ജെ.ടി.യു.സി) തുടങ്ങിയവർ സംസാരിച്ചു. ഫോേട്ടാ: m3ma1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story