Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ് വ്യാപന ഭീതിയിൽ...

കോവിഡ് വ്യാപന ഭീതിയിൽ ചാലക്കുടി; കെ.എസ്.ആർ.ടി.സി സ്​റ്റേഷൻ മാസ്​റ്റർ നിരീക്ഷണത്തിൽ

text_fields
bookmark_border
ചാലക്കുടി: കോവിഡ് പോസറ്റിവായ അങ്കമാലി ഡിപ്പോയിലെ കണ്ടക്ടറുടെ സമ്പർക്ക ലിസ്​റ്റിൽ ഉൾപ്പെട്ടതിനെ തുടർന്ന് ചാലക്കുടി കെ.എസ്.ആർ.ടി.സി സ്​റ്റേഷൻ മാസ്​റ്റർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആലുവ-ചാലക്കുടി ഓർഡിനറി സർവിസിലെ കണ്ടക്ടർ ഡ്യൂട്ടിയുടെ ഭാഗമായി 23, 25 തീയതികളിൽ ചാലക്കുടി ഡിപ്പോയിലെത്തിയിരുന്നു. രാവിലെ 8.30, 11.30, വൈകീട്ട് 5.30 എന്നീ സമയങ്ങളിലായിരുന്നു ബസ് ചാലക്കുടിയിലെത്തിയത്. ഇതിൽ യാത്ര ചെയ്തവരോടും ക്വാറൻറീനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്​. 22ന് ചാലക്കുടി നഗരസഭ പരിധിയിലെ നാല്​ ഇലക്ട്രിക്കൽ ഷോപ്പുകളിലേക്ക് സാധനങ്ങൾ സപ്ലൈ ചെയ്ത എറണാകുളം സ്വദേശിക്കും ഡ്രൈവർക്കും കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ ഇവർ സമ്പർക്കം പുലർത്തിയ സ്ഥാപനങ്ങൾ അടച്ചു. നോർത്ത് ജങ്​ഷനിലെ ചക്കാലമറ്റത്ത് ഇലക്ട്രിക്കൽസ്‌, കടിച്ചീനി കോംപ്ലക്സിലെ സ്​റ്റാൻഡേർഡ്, റയിൽവേ സ്​റ്റേഷൻ റോഡിലെ അരുൺ ഇലക്ട്രിക്കൽസ്, പള്ളി സ്​റ്റോപ്പിലെ എലൈറ്റ് എന്നീ സ്ഥാപനങ്ങളാണ്​ ആരോഗ്യ വിഭാഗം അടപ്പിച്ചത്​. ഇവരെത്തിയ മേലൂരിലെയും കൊരട്ടിയിലെയും സ്ഥാപനങ്ങൾ നേരത്തെ അടച്ചിരുന്നു. നഗരസഭ വനിത അംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ ചാലക്കുടിയിലെ ഏഴ്​ വാർഡുകൾ കണ്ടെയിൻമൻെറ്​ സോണായി തുടരുകയാണ്. നേരത്തെ കോവിഡ് പോസറ്റിവായ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാര​ൻെറ ഫലം നെഗറ്റിവായി. കൂടാതെ നഗരസഭ പ്രതിപക്ഷ നേതാവി​ൻെറയും കോവിഡ് സ്ഥിരീകരിച്ച വനിത അംഗത്തി​ൻെറ ഭർത്താവ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുടെയും ഫലം നെഗറ്റിവാണെന്ന് കണ്ടെത്തിയിട്ടുണ്ട്​. അതേസമയം, നഗരസഭ അംഗത്തിന് എവിടെ നിന്നാണ്‌ രോഗം പകർന്നതെന്ന് കണ്ടെത്താനാവാത്തത് ഭീതിക്ക് കാരണമായിട്ടുണ്ട്​. സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് നഗരം. ഏഴ്​ വാർഡുകൾ കണ്ടെയിൻമൻെറ്​ സോണാക്കിയതിൽ ടൗൺ ഭാഗത്തെ വാർഡുകളാണെന്നതിനാൽ നഗരം സ്തംഭിച്ച നിലയിലാണ്. സ്വകാര്യ ബസുകൾ മിക്കതും സർവിസ് നിർത്തി​െവച്ചു. ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story