Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 7:42 PM GMT Updated On
date_range 2 July 2020 7:42 PM GMTഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സെൽ
text_fieldsbookmark_border
കൊളത്തൂർ: കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് ഉപരിപഠനം സംബന്ധിച്ച ആശങ്ക അകറ്റാൻ ഹയർ സെക്കൻഡറി ജില്ല കരിയർ ഗൈഡൻസ് സെൽ വിവിധ പരിപാടികളുമായി രംഗത്ത്. പ്ലസ്ടു വിദ്യാർഥികൾക്കായി നടത്തുന്ന വെബിനാറുകളാണ് ഇതിൽ പ്രധാനം. ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾ വീതം പെങ്കടുക്കുന്ന വെബിനാറുകളാണ് നടക്കുന്നത്. ഇൗ വർഷം പ്ലസ് ടു പൂർത്തിയാക്കിയവരും രണ്ടാം വർഷ വിദ്യാർഥികളുമാണ് വെബിനാറിൽ പെങ്കടുക്കുന്നത്. കോമേഴ്സ് വിഷയത്തിലെ ഉപരിപഠന സാധ്യതകളും വിവിധ തൊഴിൽ മേഖലകളും പ്രതിപാദിക്കുന്ന വെബിനാർ ഞായറാഴ്ച നടക്കും. രണ്ടാം ഘട്ടമായി സ്കൂൾ തലങ്ങളിൽ കരിയർ ൈഗഡുമാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്താനും പദ്ധതിയുണ്ട്. ഞായറാഴ്ച രാവിലെ 9.30ന് തുടങ്ങുന്ന കോമേഴ്സ് വെബിനാറിന് പ്രശസ്ത കരിയർ കൺസൽട്ടൻറും കോളമിസ്റ്റുമായ ബാബു പള്ളിപ്പാട്ട് നേതൃത്വം നൽകും. മുഴുവൻ വിദ്യാലയങ്ങളിൽനിന്ന് കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സ്കൂൾ കരിയർ ഗൈഡുമാർ ശ്രദ്ധിക്കണമെന്ന് ജില്ല കരിയർ കോഒാഡിനേറ്റർ അനിൽ കുമാർ അറിയിച്ചു. വിവരങ്ങൾക്ക് 9497148011.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story