Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇല്ലായ്മയെ അതിജീവിച്ച്...

ഇല്ലായ്മയെ അതിജീവിച്ച് എ പ്ലസ് നേടിയ വിദ്യാർഥിനിക്ക് ആദരം

text_fields
bookmark_border
മണ്ണൂർ: ഇല്ലായ്മയെ അതിജീവിച്ച് എസ്​.എസ്​.എൽ.സിക്ക്​ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ പത്തിരിപ്പാല ജി.വി.എച്ച്.എസിലെ വിദ്യാർഥിനിക്ക് ഗ്രാമപഞ്ചായത്തി​ൻെറ ആദരം. മണ്ണൂർ നഗരിപ്പുറം വെങ്ങാലികുന്ന് കോളനിയിലെ സുബ്രഹ്മണ്യ​ൻെറ മകൾ പവിത്രയെയാണ് പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ വീട്ടിലെത്തി ആദരിച്ചത്. സ്കൂളിലെ ട്യൂഷൻ ക്ലാസുകളിലും മുടങ്ങാതെ പോയിരുന്നു. സ്കൂൾ പി.ടി.എയും അധ്യാപകരും പഠനകാര്യത്തിൽ ഇടപെട്ടതോടെയാണ് എ പ്ലസ് നേടാനായത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ ഉപഹാരം സമ്മാനിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിക്ക്​ വേണ്ടി സെക്രട്ടറി ടി.ആർ. ശശി, ഡി.വൈ.എഫ്.ഐക്ക്​ വേണ്ടി ജില്ല കമ്മിറ്റിയംഗം മുത്തലി എന്നിവർ ഉപഹാരം കൈമാറി. ഡോക്ടറാകാനാണ് പവിത്രക്ക്​ മോഹം. പവിത്രയുടെ തുടർപഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുമെന്ന് മുത്തലി പറഞ്ഞു. ശിഹാബ് പത്തിരിപ്പാല, സജിത് മണ്ണൂർ, അബ്​ദുൽ റഹിമാൻ, പ്രമോദ് എന്നിവരും കൂടെയുണ്ടായിരുന്നു. ചിത്രം: pew pavithra aadaram എ പ്ലസ് നേടിയ വെങ്ങാലി കുന്നിൽ പവിത്രയെ മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story