Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വട്ടപ്പാറ പ്രധാന വളവിൽ സുരക്ഷ അത്ര പോര

text_fields
bookmark_border
സുരക്ഷ ഭിത്തിയും ഇരുമ്പ് സുരക്ഷ വേലിയും പുനർനിർമിക്കണമെന്ന ആവശ്യം ശക്തം
Vattapara curve
cancel
camera_alt

സു​ര​ക്ഷ ഒ​രു​ക്കാ​നാ​യി വ​ട്ട​പ്പാ​റ പ്ര​ധാ​ന​വ​ള​വി​ൽ സ്ഥാ​പി​ച്ച ഇ​രു​മ്പ്​ സു​ര​ക്ഷ വേ​ലി റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്നു

Listen to this Article

വളാഞ്ചേരി: വട്ടപ്പാറ പ്രധാന വളവിലെ സുരക്ഷ ഭിത്തിയുടെയും ഇരുമ്പു സുരക്ഷ വേലിയുടെയും തകർന്ന ഭാഗങ്ങൾ പുനർനിർമിക്കണമെന്നാവശ്യം ഉയരുന്നു. ദേശീയപാത 66ലെ അപകടകേന്ദ്രമായ വട്ടപ്പാറ വളവിൽ നിയന്ത്രണംവിട്ട് വരുന്ന വാഹനങ്ങൾ താഴേക്ക് പതിക്കാതിരിക്കാനാണ് സുരക്ഷ ഭിത്തിയും ഇരുമ്പു സുരക്ഷാവേലിയും സ്ഥാപിച്ചത്. ഇറക്കത്തിൽ നിയന്ത്രണംവിട്ട് വന്ന വലിയ വാഹനങ്ങൾ ഇടിച്ചാണ് ഇവ രണ്ടും തകർന്നത്. വാഹനങ്ങൾ മുഖ്യവളവിലെ 30 അടി താഴ്ചയിലേക്ക് മറിയുന്നത് ഒഴിവാക്കാനാണ് ഇവിടെ കരിങ്കല്ലിൽ സുരക്ഷഭിത്തി നിർമിച്ചത്.

പാചകവാതകവുമായി പോവുന്ന ടാങ്കർ ലോറികൾ താഴ്ചയിലേക്ക് മറിഞ്ഞ് വാതകചോർച്ച ഉൾപ്പെടെ സംഭവിക്കുന്നത് ഒഴിവാക്കാനും കരിങ്കല്ലിൽ തീർത്ത സുരക്ഷ ഭിത്തിക്ക് സുരക്ഷ പോരെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പിന്നീട് അതിനോട് ചേർന്ന് ഇരുമ്പു സുരക്ഷ വേലി സ്ഥാപിച്ചത്. ഇവ സ്ഥാപിക്കപ്പെട്ടതിന് ശേഷം അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലാണ് മറിഞ്ഞിരുന്നത്. പല പ്രാവശ്യം വിവിധ ചരക്കുവാഹനങ്ങളുടെ ഇടിയേറ്റ് ഇവ രണ്ടും തകരുകയായിരുന്നു. ഉരുക്കുനിർമാണ സാമഗ്രികളുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി ഒരു മാസം മുമ്പാണ് 30 അടി താഴ്ചയിലേക്ക് ഏറ്റവും ഒടുവിൽ മറിഞ്ഞത്.

അതിനുശേഷം മണൽ ചാക്കുകൾ നിരത്തിയാണ് അധികൃതർ ഇവിടെ 'സുരക്ഷ' ഒരുക്കിയിട്ടുള്ളത്. വട്ടപ്പാറ വളവ് സുരക്ഷിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Security is not good at the main bend of Vattapara
Next Story