ലോക്ഡൗണിന് മുമ്പ്
ലേണേഴ്സ് ലൈസൻസ്
നേടിയവരെയാണ്
പരിഗണിക്കുക
മലപ്പുറം: ലോക് ഡൗണിന് തൊട്ടു മുമ്പുള്ള മാസങ്ങളിലായി ലേണേഴ്സ് ലൈസൻസ് നേടി റോഡ് ടെസ്റ്റ് നഷ്ടമാകാൻ സാധ്യതയുളളവർക്ക് അവസരമൊരുക്കാൻ മോേട്ടാർ വാഹനവകുപ്പ്. ആഴ്ചയിൽ എല്ലാ പ്രവൃത്തി ദിവസവും റോഡ് ടെസ്റ്റ് നടത്താനും കൂടുതൽ പേർക്ക് അവസരം നൽകിയും പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
നിലവിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിൽ മാത്രമാണ് റോഡ് ടെസ്റ്റുള്ളത്. ഇതിന് പകരം മുഴുവൻ പ്രവൃത്തി ദിവസങ്ങളിലും െടസ്റ്റ് നടത്തും. കൂടാതെ, ഉച്ചക്ക് ശേഷവും റോഡ് ടെസ്റ്റ് നടത്തുന്ന വിഷയവും പരിഗണനയിലുണ്ട്. 60 േപർക്ക് പ്രതിദിനം അവസരം നൽകിയത് വർധിപ്പിക്കുകയും ചെയ്യും.
ലോക് ഡൗണിന് മുമ്പുളള മൂന്ന് മാസങ്ങളിൽ ലേണേഴ്സ് ലൈസൻസ് നേടിയ നിരവധി പേർക്ക് കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ റോഡ് ടെസ്റ്റിൽ പെങ്കടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇളവുകൾ അനുവദിച്ചതിനാൽ സെപ്റ്റംബർ 15 മുതൽ േറാഡ് ടെസ്റ്റ് ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഒക്ടോബർ 31 വരെ ലോക് ഡൗണിന് മുമ്പ് ലേണേഴ്സ് ലൈസൻസ് നേടിയവർക്കാണ് മുൻഗണന നൽകിയത്.
നവംബർ ഒന്ന് മുതൽ പുതിയ അപേക്ഷകരെ പരിഗണിക്കാനും തീരുമാനിച്ചു. മറ്റ് ജില്ലകളിൽ നിന്നു വ്യത്യസ്തമായി മലപ്പുറത്ത് അപേക്ഷകർ കൂടുതലുളളതിനാൽ ഇവിടെ മുഴുവൻ പേർക്കും പെങ്കടുക്കാനായില്ല. ഇതോടെ മലപ്പുറം ആർ.ടി. ഒാഫിസ് പരിധിയിൽ നൂറ് കണക്കിന് പേർക്കാണ് ലേണേഴ്സ് ലൈസൻസ് നേടിയിട്ടും റോഡ് െടസ്റ്റ് മുടങ്ങുന്ന സാചഹര്യമുണ്ടായത്. ഇതിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. നിലവില്‍ ലേണേഴ്സ് ടെസ്റ്റ് പരീക്ഷ പാസായവരുടെ കാലാവധി ഡിസംബര്‍ 31നകം തീരും.