മദ്യനയം: വെൽഫെയർ പാർട്ടി സമരസംഗമം
text_fieldsമലപ്പുറം: സംസ്ഥാന സർക്കാർ മദ്യനയത്തിനെത്തിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം റംല മമ്പാട്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട്, കെ.എൻ.എം ജില്ല സെക്രട്ടറി അസീസ് പാപ്പിനിപ്പാറ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി മുർഷിദ് ഷമീം, കെ.എൻ.എം മർകസുദ്ദഅ്വ ജില്ല സെക്രട്ടറി വി.ടി. ഹംസ, മദ്യ നിരോധന സമിതി ജില്ല പ്രസിഡന്റ് മജീദ് മാടമ്പാട്ട്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല സെക്രട്ടറി രജിത മഞ്ചേരി, വെൽഫെയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരക്കുന്ന്, സെക്രട്ടറി വഹാബ് വെട്ടം എന്നിവർ സംസാരിച്ചു. ആരിഫ് ചുണ്ടയിൽ സ്വാഗതവും നസീറ ബാനു നന്ദിയും പറഞ്ഞു.