Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMalappuramchevron_rightകോട്ടക്കുന്നിൽ...

കോട്ടക്കുന്നിൽ ഇ.എം.എസ്​ സ്​ക്വയർ വരുന്നു

text_fields
bookmark_border
കോട്ടക്കുന്നിൽ ഇ.എം.എസ്​ സ്​ക്വയർ വരുന്നു
cancel

മ​ല​പ്പു​റം: ജി​ല്ല ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ കോ​ട്ട​ക്കു​ന്നി​ൽ ഇ.​എം.​എ​സ്​ സ്​​ക്വ​യ​ർ വ​രു​ന്നു. ഇ​തി​നാ​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ക​ര​ട്​ രൂ​പം ടൂ​റി​സം വ​കു​പ്പി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ര​ട്​ റി​പ്പോ​ർ​ട്ടി​ൽ നാ​ല്​ കോ​ടി​യോ​ളം രൂ​പ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ചെ​ല​വാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​നു​ണ്ട്. ജി​ല്ല ടൂ​റി​സം ​പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലാ​ണ്​ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്​ പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം അം​ഗീ​കാ​ര​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പി​ന്​ സ​മ​ർ​പ്പി​ക്കും.

കോ​ട്ട​ക്കു​ന്നി​െൻറ പ്ര​ധാ​ന ക​വാ​ട​ത്തി​ലും അ​തി​നോ​ട​ന​ു​ബ​ന്ധി​ച്ചു​ള്ള മേ​ഖ​ല​ക​ളി​ലു​മാ​ണ്​ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക. കോ​ട്ട​ക്കു​ന്നി​ൽ വി​വി​ധ ​ഭാ​ഗ​ങ്ങ​ൾ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം. മു​ൻ​വ​ശ​ത്ത്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഭാ​ഗ​വും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മ​ഴ​ക്കു​ഴി​ക​ളു​ള്ള മേ​ഖ​ല​യു​മാ​ണ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മു​ൻ​വ​ശ​ത്ത്​ ഇ​രി​പ്പി​ട​ങ്ങ​ൾ, ഒാ​പ​ൺ തി​യ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​ക്കു​ന്നി​ലേ​ക്കു​ള്ള റോ​ഡി​ൽ റ​വ​ന്യൂ വ​കു​പ്പി​െൻറ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്തും അ​നു​ബ​ന്ധ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന്​ ഡി.​ടി.​പി.​സി​ക്ക്​ കൈ​മാ​റ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EMS Square
News Summary - EMS Square is coming to Kottakunnu
Next Story