Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ: ഒമാൻ എയർ 27...

കരിപ്പൂർ: ഒമാൻ എയർ 27 മുതൽ വീണ്ടും

text_fields
bookmark_border
** യൂറോപ്പിലേക്കുള്ള കണക്ടിവിറ്റിക്ക്​ പരിഹാരമാകുമെന്ന്​​ പ്രതീക്ഷ കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഒമാൻ എയർ സർവിസ്​ പുനരാരംഭിക്കുന്നു. മാർച്ച്​ 27 മുതൽ ഷെഡ്യൂൾഡ്​ അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കാൻ​ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ്​ കോവിഡ്​ പശ്ചാത്തലത്തിൽ രണ്ട്​ വർഷം മുമ്പ്​ നിർത്തിയ സർവിസ്​​ വീണ്ടും തുടങ്ങുന്നത്​. കോവിഡ്​ കാല​​ത്ത്​ എയർ ബബ്​ൾ കരാർ പ്രകാരം മസ്​കത്തിലേക്ക്​ സലാം എയർ ആയിരുന്നു സർവിസ്​ നടത്തിയത്​. ഒമാൻ എയറിനൊപ്പം ഖത്തർ എയർവേസ്​, ഗൾഫ്​ എയർ എന്നിവയും 27 മുതൽ സർവിസ്​ ദിനേനയാക്കിയിട്ടുണ്ട്​. നിലവിലെ ഷെഡ്യൂൾ പ്രകാരം ദിവസം മൂന്ന്​ സർവിസുകളാണ്​ ഒമാൻ എയർ ഉൾപ്പെടുത്തിയിരിക്കുന്നത്​. കരിപ്പൂരിൽനിന്ന്​ പുലർച്ചെ അഞ്ച്​, രാവിലെ 8.55, രാത്രി എട്ട്​ എന്നിങ്ങനെ പുറപ്പെടുന്ന വിമാനം യഥാക്രമം പുലർച്ചെ 6.50, രാവിലെ 10.45, രാത്രി 9.50ന്​ എന്നിങ്ങനെ മസ്​കത്തിലെത്തും. അവിടെനിന്ന്​ പുലർച്ചെ മൂന്ന്​, ഉച്ച​ 2.05, രാത്രി 10.55 എന്നിങ്ങനെ പുറപ്പെടുന്ന വിമാനങ്ങൾ യഥാക്രമം രാവിലെ 8.05, വൈകീട്ട്​ 7.10, പുലർച്ചെ നാല്​ എന്നിങ്ങനെ കരിപ്പൂരിലെത്തും. ഒമാൻ എയർ സർവിസ്​ ആരംഭിക്കുന്നതോടെ യൂറോപ്പിലേക്കുള്ള കണക്ടിവിറ്റിക്ക്​ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ. അതേസമയം, ഉയർന്ന ടിക്കറ്റ്​ നിരക്കാണ്​ ഇ​പ്പോൾ വെബ്​സൈറ്റിൽ കാണിക്കുന്നത്​. നിരക്ക്​ കുറയുമെന്നാണ്​ കണക്കു​കൂട്ടൽ. എയർബബ്​ൾ പ്രകാരം ആഴ്ചയിൽ കുറഞ്ഞ സർവിസുകളുണ്ടായിരുന്ന ഖത്തർ എയർവേസും ഗൾഫ്​ എയറും 28 മുതൽ പ്രതിദിന സർവിസാകും. ദോഹയിൽനിന്ന്​ വൈകീട്ട്​ 7.35ന്​ പുറപ്പെടുന്ന ഖത്തർ എയർവേസ്​ വിമാനം പുലർച്ചെ 2.30ന്​ കരിപ്പൂരിലെത്തും. 3.40ന്​ മടങ്ങുന്ന വിമാനം 5.25ന്​ ദോഹയിലെത്തും. രാത്രി 9.25ന്​ ബഹ്​റൈനിൽ നിന്നുള്ള ഗൾഫ്​ എയർ പുലർച്ചെ 4.40നാണ്​ കരിപ്പൂരിലെത്തുക. 5.30ന്​ മടങ്ങി 7.30ന്​ ബഹ്​റൈനിലെത്തും. ഇപ്പോൾ കൂടുതൽ സർവിസ്​ നടത്തുന്ന എയർ അറേബ്യ ഷാർജയിലേക്കും ദിവസം ഒരു സർവിസായി ചുരുങ്ങും. കോവിഡിന്​ മുമ്പുണ്ടായിരുന്ന വിദേശ സർവിസുകളിൽ സൗദി എയർലൈൻസും ഇത്തിഹാദുമാണ്​ ഇനി കരിപ്പൂരിലേക്ക്​ തിരിച്ചെത്താനുള്ളത്​. വലിയ വിമാനങ്ങൾക്ക്​ അനുമതി ലഭിച്ചാൽ സൗദിയയും തിരിച്ചെത്തിയേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story