Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊണ്ടോട്ടി മേലങ്ങാടി...

കൊണ്ടോട്ടി മേലങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടം യാഥാര്‍ഥ്യമായി

text_fields
bookmark_border
കൊണ്ടോട്ടി മേലങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടം യാഥാര്‍ഥ്യമായി
cancel
കൊണ്ടോട്ടി മേലങ്ങാടി ജി.എം.എല്‍.പി.എസിലെ പുതിയ കെട്ടിടം ഇന്ന്​ ഉദ്​ഘാടനം ചെയ്യും കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് മേലങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം പൂർത്തിയായി. കെട്ടിടോദ്ഘാടനം വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന് വിദ്യാലയത്തില്‍ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ കൊണ്ടോട്ടിയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവള അതോറിറ്റിയുടെ സി.എസ്.ആര്‍ ഫണ്ടില്‍നിന്നനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ച്​ നാല് ക്ലാസ് മുറികളോടെയുള്ള കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 10ന് വൈകീട്ട്​ മൂന്നിന് വിമാനത്താവള ഡയറക്ടര്‍ ആര്‍. മഹാലിംഗം കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. പ്രധാനാധ്യാപകന്‍ അബ്ദുറഹ്‌മാന്‍, പി.ടി.എ പ്രസിഡന്റ് പി. ഹനീഫ, എസ്.എം.സി ചെയര്‍മാന്‍ നൗഷാദ് ചുള്ളിയന്‍, ചുക്കാന്‍ അബ്ദുറഹ്‌മാന്‍, ഫൈസല്‍ ആലുങ്ങല്‍, കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. പടം me kdy 2 gmlps press: കരിപ്പൂർ വിമാനത്താവള അതോറിറ്റി കൊണ്ടോട്ടി മേലങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story