Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 12:10 AM GMT Updated On
date_range 17 Jan 2022 12:10 AM GMTഉത്തരമേഖല ജലോത്സവം: മൈത്രി വെട്ടുപാറ ജേതാക്കൾ
text_fieldsbookmark_border
കീഴുപറമ്പ്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കീഴുപറമ്പ് സി.എച്ച് ക്ലബും എൻ.വൈ.കെയും സംയുക്തമായി സംഘടിപ്പിക്കുന്ന 20ാമത് ഉത്തരമേഖല ജലോത്സവം സമാപിച്ചു. കീഴുപറമ്പ് എടശ്ശേരി കടവിൽ നടന്ന ജലോത്സവം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 19 ടീമുകളാണ് ഇത്തവണ ഉത്തരമേഖല ജലോത്സവത്തിൽ കൊമ്പുകോർത്തത്. ഫൈനൽ പോരാട്ടത്തിൽ ഇരു ടീമുകളെയും പരാജയപ്പെടുത്തി മൈത്രി വെട്ടുപാറ ജേതാക്കളായി. പ്രവാസി കർഷകർ ഓത്തുപള്ളിപുറായി രണ്ടാം സ്ഥാനവും കളേഴ്സ് പഴംപറമ്പ് മൂന്നാം സ്ഥാനവും നേടി. കോവിഡ് ആശങ്കകൾ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ ജലോത്സവം മികച്ച രീതിയിൽ നടത്താൻ സാധിച്ചെന്ന് ജലോത്സവ കമ്മിറ്റി ചെയർമാൻ വൈ.പി. നിസാർ പറഞ്ഞു. ട്രോഫികൾ എം.കെ. രാഘവൻ എം.പി വിതരണം ചെയ്തു. കെ.സി.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. മുഹ്സിൻ കോളകോടൻ റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, കെ.സി. അബ്ദു എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ. റഹ്മാൻ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.ടി. ജംഷീറ ബാനു, പി.കെ. കമ്മദ്കുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: ME ARKD JALOLSAVAM കീഴുപറമ്പ് എടശ്ശേരി കടവിൽ നടന്ന ഉത്തരമേഖല ജലോത്സവത്തിൽ നേതാക്കളായ മൈത്രി വെട്ടുപാറ ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story