Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിക്കൽ...

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരെ ​െതരഞ്ഞെടുത്തു

text_fields
bookmark_border
പള്ളിക്കൽ: . മൂന്നു സ്ഥിരം സമിതികളിലേക്കും യു.ഡി.എഫിന്​ എതിരുണ്ടായില്ല. ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വൈസ് പ്രസിഡൻറായ സി. നാരായണി (കോൺഗ്രസ്) ആണ്. മുസ്​ലിം ലീഗ് അംഗങ്ങളായ പി.സി. അബ്​ദുൽ ലത്തീഫ് (വികസനം), കെ. ആരിഫ (ക്ഷേമകാര്യം), കെ. അബ്​ദുൽ ഹമീദ് (ആരോഗ്യ-വിദ്യാഭ്യാസം) എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. ചെട്ടിയാർമാട് വാർഡിൽനിന്ന് രണ്ടാം തവണയാണ് പി.സി. ലത്തീഫ് അംഗമാവുന്നത്. ഒന്നാം വാർഡ് അംഗമായ കെ. അബ്​ദുൽ ഹമീദ് ആദ്യമായാണ് പഞ്ചായത്തംഗമാവുന്നത്. ഒമ്പതാം വാർഡ് അംഗമായ കെ. ആരിഫ ബ്ലോക്ക് പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിരുന്നു. യോഗത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വരണാധികാരി സി. സുനിത തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി കെ. ഉണ്ണി, ലത്തീഫ് കൂട്ടാൽ, എ. ഷുഹൈബ്, പി. സുഹ്റ, ജമാൽ കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story