വെട്ടത്തൂർ: കോവിഡ് കാരണം നിർത്തിയ ആത്മീയ സദസ്സുകൾ പുനരാരംഭിക്കണമെന്ന് മജ്ലിസുന്നൂർ സംസ്ഥാന അമീർ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. ജില്ലയിലെ 65 പഞ്ചായത്തുകളിൽനിന്നുള്ള മജ്ലിസുന്നൂർ അമീറുമാരും കൺവീനർമാരും സംബന്ധിച്ച ജില്ല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 9.30ന് മാനു തങ്ങൾ വെള്ളൂരിൻെറ പ്രാർഥനയോടെയാണ് സംഗമത്തിന് തുടക്കമായത്. അൻവാറുൽ ഹുദ സീനിയർ വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുല്ല കുട്ടി ഹാജി വെട്ടത്തൂർ പതാക ഉയർത്തി. സമസ്ത ജില്ല ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിമാരായ ഹസ്സൻ സഖാഫി പൂക്കോട്ടൂർ, സലീം എടക്കര എന്നിവർ ക്ലാസ് നയിച്ചു. മജ്ലിസുന്നൂറിന് ജില്ല അമീർ ഒ.എം.എസ്. തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകി. എ.കെ. ആലിപ്പറമ്പ്, സമീറലി ശിഹാബ് തങ്ങൾ, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാലകത്ത് അബ്ദുല്ല ഫൈസി വെട്ടത്തൂർ, ഷറഫുദ്ദീൻ തങ്ങൾ തൂത, ശമീർ ഫൈസി ഒടമല എന്നിവർ സംസാരിച്ചു. പടം vettathur majlisnoor മജ്ലിസുന്നൂർ ജില്ലതല ആത്മീയ സംഗമം മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:00 AM GMT Updated On
date_range 2021-01-14T05:30:43+05:30ആത്മീയ സംഗമം
text_fieldsNext Story