Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുമരിൽ തലയിടിച്ചുവീണ്​...

ചുമരിൽ തലയിടിച്ചുവീണ്​ യുവതിയുടെ മരണം: ഭർത്താവ് അറസ്​റ്റിൽ

text_fields
bookmark_border
തർക്കത്തിനിടെ പിടിച്ചുതള്ളിയതെന്ന്​ തെളിഞ്ഞു മഞ്ചേരി: കൂമംകുളം തച്ചൂരിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്​റ്റിൽ. കൂമംകുളം സ്വദേശി കളത്തിൽ വീട്ടിൽ പ്രസാദിനെയാണ് (40) മഞ്ചേരി പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇയാളുടെ ഭാര്യയും കോവിലകംകുണ്ട് കോലാർകുന്ന് വീട്ടിൽ ഉണ്ണികൃഷ്ണ​ൻെറ മകളുമായ വിനിഷ (30) കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് മരിച്ചത്​. തർക്കത്തിനിടെ വിനിഷയെ പ്രസാദ് പിടിച്ചുതള്ളി. ചുമരിൽ തലയിടിച്ചുവീണ് ഗുരുതര പരിക്കേറ്റു. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വിനിഷയുടെ രക്ഷിതാക്കള്‍ സംഭവമറിഞ്ഞത്. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഇവര്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിലാണ്​ പ്രതി തള്ളിയിട്ടതി​ൻെറ ആഘാതത്തിലാണ് മരണമെന്ന് വ്യക്തമായത്​. ഇതോടെ കുറ്റകരമായ നരഹത്യവകുപ്പിൽ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മഞ്ചേരി സി.ഐ സി. അലവി, എസ്.ഐ ഉമ്മർ മേമന, എ.എസ്.ഐ ഷാഹുൽ ഹമീദ്, സി.ആർ. ബോസ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയരാജ്, സുബൈർ, ഹരിലാൽ, ജയേഷ് എന്നിവരാണ് പിടികൂടിയത്. mpg vinisha വിനിഷ mpg prathi prasad പ്രസാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story