Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTഎനിക്ക് ജ്യേഷ്ഠസഹോദരൻ -രമേശ് ചെന്നിത്തല
text_fieldsbookmark_border
നിയമസഭാ പ്രവേശനത്തിൻെറ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എൻെറ ഹൃദയംനിറഞ്ഞ ആശംസകള്‍. അദ്ദേഹം പ്രസിഡൻറായിരുന്ന കേരള വിദ്യാര്‍ഥി യൂനിയൻെറ ഭാഗമായാണ് 68-69 കാലത്ത് ചെന്നിത്തല മഹാത്മ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവെക്കുന്നത്. കോണ്‍ഗ്രസിൻെറ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ കേരളീയ സമൂഹത്തില്‍ വലിയൊരു സ്വാധീന ശക്തിയാക്കാന്‍ എ.കെ.ആൻറണിക്കും വയലാര്‍ രവിക്കുമൊപ്പം അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ആ പ്രസ്ഥാനങ്ങളിലൂടെയാണ് ഞാനടക്കമുളള തലമുറ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. ഒരു മുതിര്‍ന്ന സഹപ്രവര്ത്തകന് എന്നതിനെക്കാള്‍ ഒരു ജ്യേഷ്ഠസഹോദരനാണ് എനിക്കെന്നും ഉമ്മന്‍ ചാണ്ടി. മാത്യു മണിയങ്ങാടന്‍ എം.പിയായ ശേഷം ഏതാണ്ട്്് രണ്ട്്്് ദശാബ്ദത്തിനുശേഷം കോട്ടയത്തുനിന്ന് കോണ്‍ഗ്രസിൻെറ എം.പിയാകുന്നത് 1989 ല്‍ ഞാനായിരുന്നു. അക്കാലങ്ങളില്‍ അദ്ദേഹം എനിക്ക് നല്കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. കോട്ടയത്തുനിന്ന് പാര്‍ലമൻെറിലേക്ക് മത്സരിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിച്ചിരുന്നു. എം.പിയും എം.എല്‍.എയും എന്ന നിലയില്‍ ഞങ്ങള്‍ നല്ലൊരു ടീമായി അന്ന് പ്രവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story