Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രിയുടെ ഓൺലൈൻ...

മന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനം യൂത്ത് ലീഗ് തടസ്സപ്പെടുത്തി

text_fields
bookmark_border
കോട്ടക്കൽ: ഗവ. വനിത പോളിക്കായി നിർമിക്കുന്ന പുതിയ ബ്ലോക്കി​ൻെറ ശിലാസ്ഥാപനം മുസ്​ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടന പ്രസംഗം വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താനിരിക്കെയാണ് യൂത്ത്‌ലീഗ് പ്രതിഷേധത്തിലൂടെ തടസ്സപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട്​ അ​േഞ്ചാടെയാണ് സംഭവം. കോളജിനായി നിർമിക്കുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെ​േൻറഷൻ ബ്ലോക്കി​ൻെറ ശിലാസ്ഥാപനമായിരുന്നു ചടങ്ങ്. ഓൺലൈനിൽ മന്ത്രി എത്തുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ചടങ്ങ് നടത്താനാകാതെ മന്ത്രി വിഡിയോ കോണ്‍ഫറന്‍സില്‍നിന്ന്​ പിന്‍മാറിയാതായാണ് വിവരം. ചടങ്ങ്​ അവസാനിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്. യൂത്ത്​ ലീഗ് പ്രസിഡൻറ്​ ഫസൽ തയ്യിൽ, അക്ബർ കാട്ടകത്ത്, ഫാസിൽ തറമ്മൽ, ആശിക്, അമീർസുഹൈൽ, റഹീം താണ്ടുകുണ്ട് എന്നിവർ പങ്കെടുത്തു. പടം / mt kottakkal polly prathishedam കോട്ടക്കൽ പോളിയിൽ യൂത്ത് ലീഗി​ൻെറ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story