Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ...

കരിപ്പൂർ വിമാനത്താവളത്തിലും വരുന്നു കുടുംബശ്രീ സ്റ്റാൾ

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലും കുടുംബശ്രീ സ്റ്റാൾ ആരംഭിക്കുന്നു. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു വിമാനത്താവളത്തിൽ കുടുംബ​ശ്രീക്ക്​ അവസരം ലഭിക്കുന്നത്​. സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേ​ന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക്​ കീഴിലാണ്​ സ്റ്റാൾ ആരംഭിക്കുന്നത്​. വിമാനത്താവള അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിലാണ്​ സ്വാശ്ര​യസംഘങ്ങൾക്ക്​ അവസരം നൽകുക​. തുടർന്നാണ്​ കരിപ്പൂരിൽ കുടുംബശ്രീക്ക്​ അവസരം ലഭിച്ചത്​. നടപടി അന്തിമഘട്ടത്തിലാണെന്നും 15 ദിവസത്തിനകം സ്റ്റാൾ പ്രവർത്തനം ആരംഭിക്കുമെന്നും കുടുംബ​ശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. 100 ചതുരശ്ര അടിയാണ്​ അതോറിറ്റി അനുവദിച്ചിരിക്കുന്നത്​. വാണിജ്യആവശ്യങ്ങൾക്ക്​ നൽകുന്നതിന്‍റെ പകുതി വാടകക്കാണ്​ അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ കുടുംബശ്രീക്ക്​ സ്ഥലം അനുവദിച്ചത്​. 20,000 രൂപയാണ്​ പ്രതിമാസ വാടക. ഇവിടെ സ്റ്റാളും തയാറാക്കി നൽകിയിട്ടുണ്ട്​. ഇന്‍റീരിയർ പ്രവൃത്തി മാത്രമാണ്​ പൂർത്തിയാകാനുള്ളത്​. എയർപോർട്ട്​ സിഗ്​നേച്ചർ സ്​റ്റോർ എന്ന​ പേരിൽ ആരംഭിക്കുന്ന സ്റ്റാളിൽ ജില്ലയിലെ തെരഞ്ഞെടുത്ത യൂനിറ്റുകളുടെ ഉൽപന്നങ്ങളാണ്​ വിൽപനക്ക്​ വെക്കുക. കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷണസാധനങ്ങൾ അടക്കം മുപ്പതോളം ഉൽപന്നങ്ങളാണ്​ ലഭ്യമാക്കുക. വിവിധ കുടുംബശ്രീ യൂനിറ്റുകളിൽനിന്നായി ഒരാളെ ഇവിടെ ചുമതല ഏൽപിക്കും. നിലവിൽ 12 വിമാനത്താവളത്തിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്​. വാരാണസി, കരിപ്പൂർ, കൊൽക്കത്ത, കോയമ്പത്തൂർ അടക്കമുള്ള ഇടങ്ങളിലാണ്​ പുതുതായി തുടങ്ങുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story