Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightp3 lead സമ്പർക്ക രോഗ...

p3 lead സമ്പർക്ക രോഗ ഭീതിക്കിടെ വീണ്ടും കോവിഡ്​ മരണം

text_fields
bookmark_border
കോഴിക്കോട്​: ആശങ്ക വിതച്ച്​ വീണ്ടും ജില്ലയിൽ കോവിഡ്​ മരണം. കല്ലായ്​ പള്ളിക്കണ്ടി സ്വ​േദശി പി.കെ.കോയട്ടി (57) ആണ്​ ഏറ്റവും ഒടുവിൽ മരിച്ചത്​. ഇതോടെ, കോവിഡ്​ ബാധിച്ച്​ മരിച്ച കോഴിക്കോട്​ ജില്ലക്കാരുടെ എണ്ണം രണ്ടായി. മറ്റു ജില്ലക്കാരായ നാലുപേരും ഇവിടെ മരിച്ചിട്ടുണ്ട്​. സമ്പർക്കം വഴിയാണ്​ കോയട്ടിക്കും രോഗബാധയുണ്ടായത്​. ആദ്യമായിട്ടാണ്​ ജില്ലയിൽ സമ്പർക്കം വഴി​ രോഗബാധിതനായ ആൾ മരിക്കുന്നത്​. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതം സംഭവിച്ചാണ്​ മരണം. വീട്ടിലുള്ള മുഴുവൻ അംഗങ്ങളും കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്​. പള്ളിക്കണ്ടിയിലെ കത്ത്കല്ലിലാണ്​ കോയട്ടി താമസിക്കുന്നത്​. ബന്ധുവീട്ടിൽ ഒരാൾ ഗൾഫിൽനിന്ന്​ വന്നിരുന്നു. 25 ദിവസങ്ങൾക്കുശേഷം ഇദ്ദേഹത്തിന്​ രോഗം സ്​ഥിരീകരിച്ചു. തുടർ പരിശോധനയിൽ സഹോദരിയുടെ മകൾക്കും അവരുടെ കുഞ്ഞിനും രോഗം സ്​ഥിരീകരിച്ചു. ​യുവതിയുടെ ഭർതൃപിതാവാണ്​ കോയട്ടി. യുവതിയുമായി സമ്പർക്കത്തിലായതാണ്​ ഭർതൃവീട്ടുകാർക്കും രോഗം ബാധിക്കാൻ ഇടയാക്കിയത്​. രണ്ടു വീട്ടുകാർക്കും കോവിഡ്​ ബാധിച്ചതിനെ തുടർന്ന് പള്ളിക്കണ്ടി പ്രദേശം ഉൾപ്പെടുന്ന മുഖദാർ കണ്ടെയ്​ ൻമൻെറ്​ സോണിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്​. കോയട്ടിയുടെ ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് മർസൂഖ്, മുഹമ്മദ് മുർഷിദ്, മുഹമ്മദ് അറഫാത്ത്, ഫാത്തിമ റൂഫിദ. മരുമക്കൾ: ഷെഫീഖ്, ഷഹാന, ഷംന. നേരത്തേ ഉംറ കഴിഞ്ഞ്​ വന്ന മാവൂർ സ്വദേശിനി സുലൈഖയാണ്​ മെഡി.കോളജ്​ ആശുപത്രിയിൽ മരിച്ച ആദ്യ ജില്ലക്കാരി​. ജൂൺ 27ന്​ വെള്ളയിൽ ആത്​മഹത്യ ചെയ്​ത കൃഷ്​ണന്​ മരണശേഷം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കോവിഡ്​ ചികിത്സക്കുശേഷം നെഗറ്റിവായ നന്മണ്ട സ്വദേശി സജിലേഷ്​ ദിവസങ്ങൾക്ക്​ മുമ്പ്​ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ മരിച്ചിരുന്നു. ഒരു കണ്ണൂർ സ്വദേശിയും ഒരു വയനാട്​ സ്വദേശിയും രണ്ടു​ മലപ്പുറം സ്വദേശികളും കോഴിക്കോട്ട്​ മരിച്ചിട്ടുണ്ട്​. എല്ലാവരുടെയും മൃതദേഹം കണ്ണംപറമ്പിലാണ്​ അടക്കം ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story