Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right204 പേർക്കുകൂടി...

204 പേർക്കുകൂടി കോവിഡ്​; 194 പേര്‍ക്ക് രോഗമുക്തി

text_fields
bookmark_border
കോഴിക്കോട് : ജില്ലയില്‍ ബുധനാഴ്​ച 204 പേർക്കുകൂടി​ കോവിഡ്​ ബാധിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 174 പേർക്കും സമ്പർക്കം വഴിയാണ്​ രോഗം ബാധിച്ചത്​. വിദേശത്തുനിന്ന് എത്തിയ മൂന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പത്തും പേർക്ക്​ ​രോഗമുണ്ട്​. 17 പേരുടെ ഉറവിടം വ്യക്തമല്ല. 194 പേര്‍ക്ക് രോഗം ഭേദമായി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. • വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റിവ് ആയവര്‍- നാദാപുരം, വടകര, ഫറോക്ക് • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവർ -നാദാപുരം 3, കുന്നുമ്മല്‍, നടുവണ്ണൂര്‍, വടകര, വില്യാപ്പള്ളി, മുക്കം, ഫറോക്ക്, ഉണ്ണികുളം (ഒന്ന്​ വീതം) • ഉറവിടം വ്യക്തമല്ലാത്തവ- പയ്യോളി 3, ചാത്തമംഗലം, കോഴിക്കോട് കോര്‍പറേഷന്‍, മാവൂര്‍, നാദാപുരം, കോട്ടൂര്‍, തിക്കോടി, പുറമേരി, പുതുപ്പാടി, തിരുവള്ളൂര്‍, തൂണേരി, ഉണ്ണികുളം, കാക്കൂര്‍, വടകര, ഉള്ള്യേരി. • സമ്പര്‍ക്കം വഴി പോസിറ്റിവ് ആയവര്‍ -കോഴിക്കോട് കോര്‍പറേഷന്‍ 37, (നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്, ആകെ രണ്ട്​ ആരോഗ്യപ്രവർത്തകർ), വടകര 42 (ആരോഗ്യ പ്രവര്‍ത്തക 1), തിരുവള്ളൂര്‍ 22, ചാത്തമംഗലം 10 (ആരോഗ്യ പ്രവര്‍ത്തക 1), ഉള്ള്യേരി 9, ഫറോക്ക് 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1), പയ്യോളി 5, നാദാപുരം 5, ബാലുശ്ശേരി 3, ചോറോട് -3 (ആരോഗ്യ പ്രവര്‍ത്തക 1), നന്മണ്ട -3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1), പെരുവയല്‍ 3, വാണിമേല്‍ 3, ഏറാമല 2, കക്കോടി 2, താമരശ്ശേരി 2, ഉണ്ണികുളം 2, കാക്കൂര്‍, കായക്കൊടി, കുന്ദമംഗലം 1, കുരുവട്ടൂർ, ചേമഞ്ചേരി, മണിയൂര്‍, അരിക്കുളം, നരിപ്പറ്റ, ഒളവണ്ണ, പെരുമണ്ണ, പുറമേരി, പുതുപ്പാടി, തൂണേരി (ഒന്ന്​ വീതം). 1888 കോഴിക്കോട് സ്വദേശികളാണ്​ ചികിത്സയിലുള്ളത്​. പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,838 പേര്‍ നിരീക്ഷണത്തിലുണ്ട്. 92,594 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പരിശോധനക്കയച്ച സാമ്പിളുകളില്‍ 1941 പേരുടെ പരിശോധന ഫലംകൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story