1008 പേർക്ക് കോവിഡ്; രോഗമുക്തി 1303 കോഴിക്കോട്: ജില്ലയിൽ വ്യാഴാഴ്ച 1008 കോവിഡ് പോസിറ്റിവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കംവഴി 999 പേർക്കാണ് രോഗം ബാധിച്ചത്. 10,506 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1303 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,410 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. മുമ്പ് ഏപ്രില്‍ എട്ടിനും ജൂണ്‍ ആറിനുമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയെത്തിയത്. പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 20ൽ കൂടുതലുള്ളത് പെരുമണ്ണ- 24, മുക്കം - 22, കാരശ്ശേരി- 22, മണിയൂര്‍ - 20 പഞ്ചായത്തുകളിലാണ്. 34 തദ്ദേശസ്ഥാപനങ്ങളില്‍ 10 ശതമാനത്തിന് താഴെയാണിത്. പ്രതിദിന ടി.പി.ആറില്‍ 44 ശതമാനം റിപ്പോര്‍ട്ട് ചെയ്ത പെരുവയലാണ് മുന്നില്‍. കിഴക്കോത്ത്, ഒഞ്ചിയം പഞ്ചയത്തുകളില്‍ 30 ശതമാനത്തിന് മുകളില്‍ രോഗസ്ഥിരീകരണ നിരക്ക് ഉണ്ട്.–––––––––––ഹൈ ക്രിട്ടിക്കൽ പ്രദേശത്ത്––––––––––––––– ബാങ്കുകൾ ഒരു മണിവരെ കോഴിക്കോട്: ജില്ലയില്‍ രോഗസ്ഥിരീകരണ നിരക്ക് 25 ശതമാനത്തില്‍ കൂടുതലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ദേശസാല്‍കൃത, സഹകരണ, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. 50 ശതമാനം ജീവനക്കാരെയേ അനുവദിക്കൂ. ഒരേസമയം ബാങ്കിനകത്ത് പരമാവധി അഞ്ച് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ. നിയമലംഘനം: 570 കേസുകൾ രജിസ്റ്റർ ചെയ്തുകോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 570 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിനിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗരപരിധിയിൽ 40 കേസുകളും റൂറലിൽ 63 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗരപരിധിയിൽ 268 കേസുകളും റൂറലിൽ 199 കേസുകളുമെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 12:00 AM GMT Updated On
date_range 2021-06-11T05:30:23+05:301008 പേർക്ക് കോവിഡ്; രോഗമുക്തി 1303
text_fieldsNext Story