Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTബാലുശ്ശേരിയിൽ അഞ്ച്, പനങ്ങാട്ട് 11
text_fieldsbookmark_border
ബാലുശ്ശേരി: പഞ്ചായത്തിൽ അഞ്ചു പേർക്കും പനങ്ങാട്ട് 11 പേർക്കും കോവിഡ്. നേരേത്ത കോവിഡ് സ്ഥിരീകരിച്ച ബാലുശ്ശേരി മാർക്കറ്റിലെ ബീഫ് സ്റ്റാളുമായി സമ്പർക്കത്തിലുള്ള 32 പേരെ കഴിഞ്ഞ ദിവസം ആർ.ടി.പി.സി.ആർ പരിശോധനക്കു വിധേയമാക്കിയിരുന്നു. ഇവരിൽ നാലു പേർക്കും (10, 14, 17 വാർഡുകൾ) വിദേശത്തുനിന്ന് വന്ന് ക്വാറൻറീനിൽ കഴിയുകയായിരുന്ന രണ്ടാം വാർഡിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനങ്ങാട് പഞ്ചായത്തിൽ 11 പേർക്കാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏഴാം വാർഡിൽ മൂന്നു പേർക്കും 8, 2, 17, 18 വാർഡുകളിൽ ഓരോ ആൾക്കും 14, 15 വാർഡുകളിൽ രണ്ടുവീതം പേർക്കുമാണ് പോസിറ്റിവായത്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ വരുന്ന 50 പേർക്ക് വ്യാഴാഴ്ച പൂവമ്പായി സ്കൂളിൽ ആർ.ടി.പി.സി.ആർ പരിശോധന നടക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story