Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 12:07 AM GMT Updated On
date_range 22 Jan 2022 12:07 AM GMTഅഴിയൂരിൽ കോവിഡ് ബാധിതർ 107; കടുത്ത നിയന്ത്രണം
text_fieldsbookmark_border
വടകര: അഴിയൂരിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. 107 പേർ കോവിഡ് ബാധിതരാണ്. ഞായറാഴ്ച അവശ്യസർവിസ് മാത്രമേ പാടുള്ളൂ. അന്ന് യാത്രചെയ്യുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. വിവാഹങ്ങളിൽ 20 പേർക്ക് മാത്രമാണ് പ്രവേശനം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കല്യാണങ്ങളിൽ 50 പേർക്ക് അനുമതി നൽകും. അവശ്യസർവിസ് കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ മാത്രം. ഹോട്ടലുകൾ പാർസൽ രാവിലെ 7 മുതൽ രാത്രി 9 മണിവരെ അനുവദിക്കും. ബീച്ചുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. പൊതുപരിപാടികളും അനുവദിക്കില്ല. മതചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. വാർഡ് തലത്തിൽ ആർ.ആർ.ടിയുടെ മേൽനോട്ടത്തിൽ വാക്സിൻ എടുക്കാത്തവർ, മാറാരോഗികൾ എന്നിവരുടെ ലിസ്റ്റ് തയാറാക്കി സൂക്ഷിക്കണം. ആവശ്യാനുസരണം പൾസ് ഓക്സിമീറ്റർ കരുതണം. ഇതിനായി മെംബർമാരുടെ നേതൃത്വത്തിൽ വാർഡ് ആർ.ആർ.ടി യോഗംചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story