Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 12:15 AM GMT Updated On
date_range 23 April 2022 12:15 AM GMTജൂനിയേഴ്സ് ക്ലബ് ഫാമിലി പ്രോഗ്രാം
text_fieldsbookmark_border
ചേളന്നൂർ : ജൂനിയേഴ്സ് ചേളന്നൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഫാമിലി പ്രോഗ്രാം സംഘടിപ്പിച്ചു. പ്രഫ. ശോഭീന്ദ്രൻ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം സത്യവ്രതൻ മാസ്റ്ററെ പൊന്നാടയണിയിച്ചു. ആർട്ടിസ്റ്റ് മദനൻ വിശിഷ്ടാതിഥിയായി. ക്ലബ് പ്രസിഡൻറ് പി.പി. ബിജു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗൗരി പുതിയോത്ത് വാർഡ് മെംബർ ടി.വത്സല, സ്നേഹ ഗ്രാമം റസിഡൻറ്സ് സെക്രട്ടറി ഷാജി ചന്ദ്രൻ ,ചേളന്നൂർ പൊതുജന വായനശാല പ്രതിനിധി ജ്യോതി രാജ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ദിൽഹരി മനയ്ക്കൽ സ്വാഗതവും, അഖിലേഷ് ആനന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് കായിക മത്സരങ്ങൾ, സുധീഷ് കോട്ടൂർ അവതരിപ്പിച്ച ഗെയിം ഷോ എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story