Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് ഉപരോധിച്ചു

റോഡ് ഉപരോധിച്ചു

text_fields
bookmark_border
റോഡ് ഉപരോധിച്ചു
cancel
പേരാമ്പ്ര: രണ്ട് വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ച പന്നി മുക്ക് - മഠത്തിൽ മുക്ക് - ആവള റോഡിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തിൽ മഠത്തിൽ മുക്കിൽ നടത്തിയ റോഡ് ഉപരോധം ജില്ലാ കൗൺസിൽ അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. കരാറുകാരന്റെ അനാസ്ഥകാരണം വർഷങ്ങളായി ഒച്ചിന്റെ വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്ന നിർമാണ പ്രവൃത്തി കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്.ദൂരദിക്കിൽനിന്ന് ആവള ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പി.എച്ച്.സി, എന്നിവിടങ്ങളിലേക്കെത്തുന്ന നൂറു കണക്കിന് വിദ്യാർഥികളും രോഗികളും ഇതു കാരണം കഷ്ടപ്പെടുകയാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബി.ബി. ബിനീഷ്, ജിജോയ് ആവള, എൻ. പ്രമോദ് ദാസ്, കെ.എം. ബിജഷ, കെ. അജിത എന്നിവർ സംസാരിച്ചു. Photo: ആവള മഠത്തിൽ മുക്കിൽ സി.പി.ഐ നടത്തിയ റോഡ് ഉപരോധം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story