Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക്കോ പൈലറ്റുമാർ...

ലോക്കോ പൈലറ്റുമാർ പ്രത്യക്ഷ സമരത്തിന്​; നാളെ റെയിൽവേ സ്​റ്റേഷനു​ മുന്നിൽ ധർണ

text_fields
bookmark_border
കോഴിക്കോട്​: റെയിൽവേ സ്​റ്റേഷനിലെ ക്രൂ ഡിപ്പോ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ലോക്കോ പൈലറ്റുമാർ വ്യാഴാഴ്ച പ്രത്യക്ഷ സമരത്തിനിറങ്ങും. ഡിപ്പോ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള ഡിവിഷനൽ അധികാരികളുടെ ഗൂഢനീക്കമാണ്​ നടക്കുന്നതെന്ന്​ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്​ സ്റ്റാഫ്​ അസോസിയേഷൻ കുറ്റപ്പെടുത്തി. ഇത്​ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷന്‍റെ പ്രാധാന്യം കുറയാൻ കാരണമാവുന്ന നടപടിയാണ്​. കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനെ ദോഷകരമായി ബാധിക്കുന്ന അധികൃതരുടെ നടപടി സംബന്ധിച്ച്​ 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വിവിധ ഡിപ്പോകളിൽനിന്നായി ഏകദേശം മുപ്പതോളം ആളുകൾ കോഴിക്കോട്ടേക്ക്​ സ്ഥലംമാറ്റം കാത്ത്​ കഴിയുമ്പോഴാണ്​ നിലവിലുള്ള തസ്തികകൾ ഷൊർണൂർ ഡിപ്പോയിലേക്കു​ മാറ്റുന്നത്​​. കോഴിക്കോട്​ ഡിപ്പോയിലേക്ക്​ അധികമാളുകളെ അനുവദിച്ച്​ സതേൺ റെയിൽവേ ഇറക്കിയ ഉത്തരവ്​ ലംഘിച്ച്​ കോഴിക്കോട്​ ഡിപ്പോ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ്​ നടക്കുന്നത്​. ഗുഡ്​സ്​ ലോക്കോ പൈലറ്റുമാരുടെ എണ്ണം കോഴിക്കോട്ട്​ വെട്ടിച്ചുരുക്കി. ​ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന്​ അസോസിയേഷൻ അറിയിച്ചു. വ്യാഴാഴ്​ച റെയിൽവേ സ്​റ്റേഷനു മുന്നിൽ കുടുംബധർണ നടത്തും. രാജ്യസഭാംഗം സി.പി. സന്തോഷ്​ ധർണ ഉദ്​ഘാടനം ചെയ്യും. വിവിധ ട്രേഡ്​ യൂനിയൻ നേതാക്കൾ സംബന്ധിക്കും. madhyamam press cutting loco pilot
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story