Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 12:01 AM GMT Updated On
date_range 20 April 2022 12:01 AM GMTമുയ്യാരത്ത് പത്മനാഭൻ മാസ്റ്റർ അനുസ്മരണം
text_fieldsbookmark_border
വടകര: സഹകരണ ആശുപത്രി പ്രസിഡന്റും സഹകരണ ഹോസ്പിറ്റൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മുയ്യാരത്ത് പത്മനാഭൻ മാസ്റ്ററുടെ അനുസ്മരിച്ചു. വടകര സഹകരണ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ആർ. ഗോപാലൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സി. മോഹൻ കുമാർ, സ്പെഷൽ ഓഫിസർ എ.കെ. ശ്രീധരൻ, ഡോ. ലതാ സുബ്രഹ്മണ്യം, ദിനേശ് മാക്കൂൽ, രഞ്ജിനി, ഹണിമ എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സിജുമ സ്വാഗതവും സ്റ്റാഫ് കൗൺസിൽ ട്രഷറർ ജിഷ നന്ദിയും പറഞ്ഞു. ചിത്രം മുയ്യാരത്ത് പത്മനാഭൻ അനുസ്മരണം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു Saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story