Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപതിവു തെറ്റാതെ...

പതിവു തെറ്റാതെ സാന്ത്വനപ്രവർത്തനവുമായി കുഞ്ഞിരാമൻ

text_fields
bookmark_border
പതിവു തെറ്റാതെ സാന്ത്വനപ്രവർത്തനവുമായി കുഞ്ഞിരാമൻ
cancel
നാദാപുരം: ജീവകാരുണ്യ രംഗത്ത് തന്റേതായ മാതൃകയുമായി ഹോട്ടൽ കച്ചവടക്കാരൻ. കല്ലാച്ചിയിലെ എം.ടി ഹോട്ടലുടമ കുഞ്ഞിരാമനാണ് പന്ത്രണ്ടാം വർഷത്തിലും പാവങ്ങൾക്ക് കൈത്താങ്ങാകുന്നത്. വിഷുവിനും റമദാനും ഓണത്തിനും കുഞ്ഞിരാമന്റെ വക അരിയും പലവ്യഞ്ജന സാധനങ്ങളും അടങ്ങിയ കിറ്റ് വിതരണം നടത്തുന്നത് പതിവാണ്. കല്ലാച്ചി സി.പി.എം ഓഫിസ് പരിസരത്ത് നടത്തുന്ന ഇടത്തരം ഹോട്ടൽ വരുമാനത്തിൽനിന്ന് മിച്ചംവെച്ചാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷവേളയിൽ ഇയാൾ കിറ്റ് വിതരണം ചെയ്യുന്നത്. ഇതുകൂടാതെ നിർധന രോഗികൾക്ക് മരുന്നും വാങ്ങിക്കൊടുക്കാറുണ്ട്. വിഷുക്കിറ്റ് വിതരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. തയ്യിൽ ചാത്തു, കെ.ടി.കെ. ചന്ദ്രൻ, കെ.ജി. ലത്തീഫ്, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു. കെ.പി. കുമാരൻ സ്വാഗതവും എം.ടി. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. പടം : CL Kz nd m 3: വിഷു-റമദാൻ കിറ്റ് വിതരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം​ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story