Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷീരഗ്രാമം പദ്ധതിയിൽ...

ക്ഷീരഗ്രാമം പദ്ധതിയിൽ വിതരണം ചെയ്ത പശുക്കൾ ചാവുന്നു

text_fields
bookmark_border
*രോഗത്തിന്റെ തുടക്കത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തതാണ്​ ചാവാൻ കാരണമെന്ന്​ കർഷകർ കുറ്റ്യാടി: ക്ഷീരവികസന വകുപ്പ്​ ക്ഷീരഗ്രാമം പദ്ധതിപ്രകാരം വേളം പഞ്ചായത്തിൽ വിതരണം ചെയ്ത പശുക്കൾ ചാവുന്നു. തമിഴ്​നാട്ടിൽനിന്ന്​ എത്തിച്ച 10 മുതൽ 15​ ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുക്കളാണ്​ പ്രത്യേകതരം രോഗം ബാധിച്ച്​ ചാവുന്നത്​. മാടമുള്ളകോവുമ്മൽ അബ്ദുല്ല, കിഴക്കേലത്ത്​ അസീസ്​, അഷ്​റഫ് എന്നിവരുടെ പശുക്കളാണ്​ ചത്തത്​. ഇവരുടെ തന്നെ മറ്റു​ പശുക്കൾക്കും കിടാരികൾക്കും രോഗലക്ഷണങ്ങൾ കണ്ടു. രോഗത്തിന്റെ തുടക്കത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തതാണ്​ ചാവാൻ കാരണമെന്ന്​ കർഷകരുടെ പരാതി. സംഭവശേഷം ഡോക്ടർ സ്​ഥലത്തെത്തി ചത്ത പശുക്കളുടെയും അല്ലാത്തവയുടെയും രക്​തസാമ്പ്ൾ ശേഖരിച്ച്​ ലബോറട്ടറിയിൽ അയച്ചിട്ടുണ്ടെന്ന്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്​ കെ. നഈമ പറഞ്ഞു. അരലക്ഷം മുതൽ ലക്ഷം രൂപ വരെ വിലയുള്ള പശുക്കളെ ഈ പദ്ധതിപ്രകാരം പലരും വാങ്ങിയിട്ടുണ്ട്​. 110 പേരാണ്​ അപേക്ഷ നൽകിയത്​. ഇതിൽ 50 പേർ മാത്രമാണ്​ പശുക്കളെ വാങ്ങിയത്​. ഇതര സംസ്ഥാനത്തുനിന്ന്​ കൊണ്ടുവരുന്ന പശുക്കളാണ്​ എന്നറിഞ്ഞതോടെ പകുതിയിലേറെയും പശുക്കളെ വാങ്ങിയില്ല. സൈനയേറിയ എന്ന രോഗമാണ് പശുക്കളെ ബാധിച്ചതെന്ന്​ ഡോക്ടർമാർ അഭിപ്രായപ്പെട്ടതായി പഞ്ചായത്ത്​ പ്രസിഡൻറ്​ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മന്ത്രി ചിഞ്ചുറാണി വന്നാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. സംസ്ഥാനതല ഉദ്​ഘാടനം ഇവിടെയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story