Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 12:12 AM GMT Updated On
date_range 18 March 2022 12:12 AM GMTകുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് നാളെ തുടക്കമാവും
text_fieldsbookmark_border
വടകര: 'ജനവിരുദ്ധർക്കെതിരെ ജനകീയ പ്രതിരോധം' പ്രമേയത്തിൽ കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വെള്ളിയാഴ്ച ആയഞ്ചേരിയിൽ കണ്ടിയിൽ അബ്ദുല്ല നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 1.30ന് ജില്ല ലീഗ് വൈസ് പ്രസിഡന്റ് പി. അമ്മദ് മാസ്റ്റർ പതാക ഉയർത്തും. 1.30 മുതൽ 2.30 വരെ രജിസ്ട്രേഷൻ നടക്കും. 2.30ന് ഹൈദരലി ശിഹാബ് തങ്ങൾ സ്നേഹാദരം പ്രാർഥന സദസ്സ് 'തങ്ങളോർമകൾ' പരിപാടി സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്യും. പാറക്കൽ അബ്ദുല്ല, അഡ്വ. പ്രവീൺ കുമാർ, മുനീർ ഹുദവി വിളയിൽ, എം.സി. വടകര, അഹമ്മദ് പുന്നക്കൽ, സി.പി.എ. അസീസ്, സൂപ്പി നരിക്കാട്ടേരി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. 4.30ന് 'സംഘടനാ സംഘാടനം' വിഷയത്തിൽ ടി.ടി. ഇസ്മായിൽ സംവദിക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. കെ.എം. ഷാജി പ്രമേയപ്രഭാഷണം നടത്തും. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.എം. അബൂബക്കർ, ജനറൽ കൺവീനർ കെ.ടി. അബ്ദുറഹ്മാൻ, ചൂണ്ടയിൽ മൊയ്തു ഹാജി, കെ.കെ. ഹമീദ്, ഹാരിസ് മുറിച്ചാണ്ടി എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story