Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിനാലൂർ വ്യവസായ വികസന...

കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽ യുവജനങ്ങൾക്ക് തൊഴിൽ സംരംഭങ്ങളാരംഭിക്കണം-ഡി.വൈ.എഫ്.ഐ

text_fields
bookmark_border
ബാലുശേരി: കിനാലൂർ കെ.എസ്.ഐ.ഡി. സിയിൽ യുവജനങ്ങൾക്ക് തൊഴിൽ സംരംഭങ്ങളാരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബാലുശേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. അമ്പതിലധികം ചെറുകിട വ്യവസായ സംരംഭങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുതിയ തൊഴിൽസംരംഭങ്ങൾ തുടങ്ങാനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്. അതുൽ, സഫ്ദർഹാഷ്മി, ടി.എം. അതുല്യ ശിവദാസ്, കെ. അതിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അഞ്‌ജലി കൃഷ്ണൻ, പി.കെ. സുർജിത്ത്, ബ്ലോക്ക് സെക്രട്ടറി ടി. സരുൺ, സംസ്ഥാനകമ്മിറ്റി അംഗം പി.സി. ഷൈജു, ജില്ല സെക്രട്ടറി വി. വസീഫ്, ജില്ല പ്രസിഡന്റ് എൽ. ജി. ലിജീഷ്, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ കെ.വി. ലേഖ, പി.കെ. അജീഷ്, ടി.കെ. സുമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്.എസ്. അതുൽ (പ്രസി.), ടി.എം. അതുല്യ ശിവദാസ്, കെ. അതിത്ത് (വൈസ് പ്രസി.), ടി. സരുൺ (സെക്ര.), എ.കെ. അഞ്ജലികൃഷ്ണൻ , എസ്.ബി. അക്ഷയ് (ജോ.സെക്ര.) കെ. ഷിബിൻ (ട്രഷ.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story