Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹന മോഷണ കേസിൽ...

വാഹന മോഷണ കേസിൽ 'സെഞ്ച്വറി' അടിച്ച പ്രതി അകത്ത്​

text_fields
bookmark_border
കാസർകോട്​: വാഹന മോഷണ കേസുകൾ നൂറുതികച്ച അന്തർ സംസ്ഥാന മോഷണ കേസ്​ പ്രതി​ ഒടുവിൽ പൊലീസ്​ പിടിയിൽ. ദക്ഷിണ കന്നടയിൽ കുടക്​​ ജില്ലയി​ലെ സോമർപേട്ട ഇബ്രാഹിം എന്ന ഉമ്പായി(46) ആണ്​ അറസ്റ്റിലായത്​. കേരള, കർണാടക, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലായി നടത്തിയ നൂറിലധികം വാഹന മോഷണ കേസുകളിൽ പ്രതിയാണ്​ ഇയാളെന്ന്​ കാസർകോട്​ ഡിവൈ.എസ്​.പി ബാലകൃഷ്ണൻ നായർ പറഞ്ഞു. 20 വർഷമായി തുടങ്ങിയ വാഹന മോഷണങ്ങളിൽ നൂറിലധികം കേസുകൾ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ്​ സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെയുണ്ട്​. വാഹനം മോഷ്ടിച്ച്​ സ്പിരിറ്റ്​ കടത്താൻ നൽകുകയെന്നതാണ്​ മുഖ്യപരിപാടി. കുപ്രസിദ്ധ വാഹന മോഷ്ടാവും സ്പിരിറ്റു കടത്തുകാരനുമായ ബദിയടുക്ക ശ്രീധരഷെട്ടിയുടെ കൂട്ടാളിയാണ്​. മോഷ്ടിച്ച്​ വാഹനം കൈമാറി കഴിഞ്ഞാൽ ഒളിവിൽ പോകുകയാണ്​ പതിവ്​. പലയിടത്തും പല പേരുകളിലാണ്​ അറിയപ്പെടുക. ഓരോ മോഷണത്തിനു ശേഷവും പുതിയ പേര്​ സ്വീകരിക്കും​. മടിക്കേരി ഇബ്രാഹിം, ഉമ്പായി എന്നീ പേരുകളിലാണ്​ കൂടുതൽ അറിയപ്പെട്ടത്​. പൊലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 20 വർഷമായി ഒളിവിൽ കഴിയുകയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്​. പൊലീസിനെ വെട്ടിച്ചു തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും നാലു പ്രാവശ്യം പൊലീസ് പിടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. വയനാട് തിരുനെല്ലിയിൽ ഹുസൈൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുമ്പോഴാണ്​ കാസർകോട്​ പൊലീസി‍ൻെറ പിടിയിലാകുന്നത്​. പ്രതിയെ കാസർകോട്​ ജുഡിഷ്യൽ ഒന്നാം ക്ലാസ്​ കോടതിയിൽ ഹാജരാക്കി. ടൗൺ എസ്​.ഐ സി.കെ. ബാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ്​ ഓഫിസർ ശിവകുമാർ, സി.പി.ഒ ഓസ്റ്റിൻ തമ്പി, ഡ്രൈവർ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പടം ibrahim
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story