Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.ഡി.എസ് ഭരണ സമിതിയിൽ...

സി.ഡി.എസ് ഭരണ സമിതിയിൽ വിവേചനം: പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ എൽ.ഡി.എഫ് ഇറങ്ങിപ്പോക്ക്

text_fields
bookmark_border
നാദാപുരം: കുടുംബശ്രീ സി.ഡി.എസ് ഭരണ സമിതിയിൽ ഇടതു ജനപ്രതിനിധികളെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഭരണസമിതി യോഗത്തിൽനിന്ന് എൽ.ഡി.എഫ് ജനപ്രതിനിധികൾ ഇറങ്ങിപ്പോയി. നാദാപുരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്രതി​ഷേധമുയർന്നത്. കഴിഞ്ഞ ഭരണ സമിതിയിലുൾപ്പെടെ ഇടതു ജനപ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇപ്രാവശ്യം ആരെയും ഉൾപ്പെടുത്തിയില്ലെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു. 22 സി.ഡി.എസ് അംഗങ്ങൾക്കു പുറമെ അഞ്ച് ഭരണസമിതി അംഗങ്ങളാണ് സി.ഡി.എസിൽ ഉണ്ടാവുക. ഇറങ്ങിപ്പോക്കിന് പി.പി. ബാലകൃഷ്ണൻ, എ. ദിലീപ് കുമാർ, വി.സി. നിഷ, വി.പി. കുഞ്ഞിരാമൻ, റോഷ്ന പിലാക്കാട്ട്, ഇ.കെ. സുനിത, ടി. ലീന എന്നിവർ നേതൃത്വം നൽകി. എന്നാൽ, നിലവിലെ സ്ഥിതി തുടരാനാണ് ഭരണ സമിതി തീരുമാനിച്ചതെന്നും സി.പി.എം അംഗങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story